App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ പശ്ചാത്തലത്തിൽ മൂല്യ നിർണയം സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

Aവിദ്യാർത്ഥികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന റിപ്പോർട്ട് കാർഡുകൾ തയ്യാറാക്കാൻ അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്നു

Bസ്റ്റാൻഡേർഡ് ടെസ്റ്റിലൂടെ വിദ്യാർത്ഥികളുടെ വസ്തുനിഷ്ഠത പരിശോധിക്കാൻ നിർദ്ദേശിക്കുന്നു

Cപോർട്ട്ഫോളിയോകളും റബ്രിക്സുകളും ഉൾപ്പെടെയുള്ള വിവിധ രീതികൾ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ സമഗ്രമായ വിലയിരുത്തൽ നിർദ്ദേശിക്കുന്നു

Dസംഗ്രഹ രീതികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു

Answer:

C. പോർട്ട്ഫോളിയോകളും റബ്രിക്സുകളും ഉൾപ്പെടെയുള്ള വിവിധ രീതികൾ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ സമഗ്രമായ വിലയിരുത്തൽ നിർദ്ദേശിക്കുന്നു

Read Explanation:

ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ അടിസ്ഥാന നിർദ്ദേശങ്ങൾ :

  • എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സമ്പ്രദായത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനുള്ള തീരുമാനങ്ങൾ കൈകൊള്ളുക  
  • ഒരു വിദ്യാർഥിയുടെ കോഗ്നിറ്റീവ് ഡൊമെയ്ൻ, എഫക്റ്റീവ് ഡൊമെയ്ൻ, സൈക്കോമോട്ടർ ഡൊമെയ്ൻ എന്നിങ്ങനെ മാനസികമായ മൂന്ന് തലങ്ങളും വികസിക്കുവാനുള്ള പാഠ്യപദ്ധതി രൂപീകരണം 
  • പരീക്ഷയ്‌ക്ക് വേണ്ടിയുള്ള പഠനത്തിന്  പകരം ആശയപരമായ ധാരണയ്‌ക്ക് ഊന്നൽ നൽകുക 
  • റോൾ പ്ലേ, പോർട്ട്‌ഫോളിയോകൾ മുതലായവ ഉൾപ്പെടെയുള്ള വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ വ്യത്യസ്ത രീതികൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ വിലയിരുത്തണം.
  • ക്ലാസ് മുറിയിൽ വിദ്യാർത്ഥി നടത്തുന്ന സ്വയം വിലയിരുത്തലും സമപ്രായക്കാരുടെ വിലയിരുത്തലും പ്രോത്സാഹിപ്പിക്കുക 
  • വിദ്യാഭ്യാസം ഒരു സമകാലിക വിഷയമാണെന്ന് ഉൾകൊണ്ട് കൊണ്ട്  എല്ലാ പാഠ്യപദ്ധതിയിലും, അധ്യാപനത്തിലും, നയത്തിലും വൈവിധ്യത്തോടുള്ള ആദരവും പ്രാദേശിക സാഹചര്യത്തോടുള്ള ബഹുമാനവും നിലനിർത്തുക 
  • അധ്യാപനത്തിലും പഠനത്തിലും ബഹുഭാഷകളുടെ ഉപയോഗം  പ്രോത്സാഹിപ്പിക്കുക.
  • വിദ്യാർഥികളിലെ സർഗ്ഗാത്മകതയും, വിമർശനാത്മക ചിന്തയും, യുക്തിസഹമായ തീരുമാനങ്ങളെടുക്കലും, നവീകരണവും പ്രോത്സാഹിപ്പിക്കുക 

Related Questions:

Who has developed the Tamanna tool related to education in India?
ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്ന കമ്മീഷൻ ഏത് ?
ഇന്ത്യയിൽ വിദ്യാലയങ്ങളിലെ ഉച്ച ഭഷണ പദ്ധതി' ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം :

NKC constituted a working group of experts including distinguished members of the Bar Council under the Chairmanship of

  1. KC Neogy
  2. Justice M. Jagannadha Rao
  3. Justice P.K Koshi
  4. Justice Narayana Moorthy
    The section in the UGC Act specifies the facts relating to Staff of the Commission:-