App Logo

No.1 PSC Learning App

1M+ Downloads
2023-24 ലെ ഇന്ത്യൻ ബജറ്റിൽ അമൃതകാലം (Amrit Kaal) എന്ന പേരിൽ ഏഴ് മുൻഗണനകൾ നല്കുന്നു. അതിൽ പെടാത്തത് ഇവയിൽ ഏതാണ്?

Aയുവശക്തി

Bഹരിത വളർച്ച

Cഅടിസ്ഥാന വികസനവും നിക്ഷേപവും

Dവിവരാവകാശം

Answer:

D. വിവരാവകാശം

Read Explanation:

2023-24 ബജറ്റിൽ അമൃതകാലം (Amrit Kaal) എന്ന ആശയത്തിൽ  സപ്തൃഷി എന്നറിയപ്പെടുന്ന 7 പ്രധാന മുൻഗണനകളുണ്ട്, അവ ഇവയാണ് :

1. എല്ലാവരെയും ഉൾകൊള്ളുന്ന വികസനം

  • കേന്ദ്ര സർക്കാറിന്റെ സബ്കാ സാത്ത് സബ്കാ വികാസ് എന്ന ആശയത്തിലൂടെ എല്ലാവരെയും ഉൾകൊള്ളുന്ന വികസനമാണ് ലക്ഷ്യമിടുന്നത്. 

2. എല്ലാവരിലും എത്തുന്ന ക്ഷേമം

  • സമൂഹത്തിലെ എല്ലാ  വിഭാഗത്തിനും ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബജറ്റിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

3. അടിസ്ഥാന സൗകര്യങ്ങൾ

  • രാജ്യത്തിന്റെ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ തുക പ്രഖ്യാപിച്ചിട്ടുണ്ട്.
  • മൂലധന നിക്ഷേപ ചെലവ് 33.4 ശതമാനം വർധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കുമെന്നാണ് പ്രഖ്യാപനം.

4. സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക

  • രാജ്യത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്രിമബുദ്ധി കേന്ദ്രങ്ങൾ സ്ഥാപിക്കുക, നാഷണൽ ഡാറ്റ ​ഗവേർണൻസ് പോളിസി, 5ജി അടിസ്ഥാനമാക്കിയുള്ള ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലധികം ലാബുകൾ നിർമിക്കുക, എന്നിവയാണ് മുൻ​ഗണന ലഭിച്ച പദ്ധതികൾ.

5. ഹരിത വികസനം

  • ഹരിത മേഖലയിൽ ശ്രദ്ധയൂന്നാൽ ബദൽ വളങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രി പ്രണാം പദ്ധതി 
  • ഗോബർദൻ പദ്ധതിക്ക് കീഴിൽ 500-ലധികം പുതിയ 'വേസ്റ്റ് ടു വെൽത്ത്' പ്ലാന്റുകൾ സ്ഥാപിക്കും,
  • തീരപ്രദേശത്ത് കണ്ടൽ കാടുകൾ വളർത്തുന്നതിന് മിഷ്തി പദ്ധതി 

6. യുവ ശക്തി

  • പ്രധാനമന്ത്രി കൗശൽ വികാസ് യോജന, പിഎംകെവിവൈ 4.0 പ്രകാരം പുതിയ സ്കിൾ സെന്ററുകൾ സംസ്ഥാനങ്ങളിൽ സ്ഥാപിക്കും
  •  3ഡി പ്രിന്റിംഗ്, കോഡിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 

7. സാമ്പത്തിക രം​ഗം

  • കമ്പനീസ് ആക്ട് പ്രകാരം അഡ്മിനിസ്ട്രേറ്റീവ് ജോലികൾ വേഗത്തിലാക്കാൻ സെൻട്രൽ ഡാറ്റാ പ്രോസസ്സിംഗ് സെന്റർ സ്ഥാപിക്കും.
  • എംഎസ്എംഇകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിം സ്ത്രീകൾക്കുള്ള ഒറ്റത്തവണ ലഘു സമ്പാദ്യ പദ്ധതി 'മഹിളാ സമ്മാൻ സേവിം​ഗ്സ് സർട്ടിഫിക്കറ്റ്' എന്നിവ ആരഭിക്കും.

Related Questions:

ഇന്ത്യൻ ബജറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ബിസിനസ് സൈക്കിളുകളെ നിയന്ത്രിച്ച് സമ്പദ് വ്യവസ്ഥയിൽ സ്ഥിരത നിലനിർത്തുന്നതിനുള്ള നടപടികൾ ഗവൺമെൻറ് ബജറ്റിലൂടെ നടപ്പിലാക്കുമ്പോൾ അത് അറിയപ്പെടുന്നത്?

യൂണിയൻ ബജറ്റ് 2023 നെ  സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?

  1. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 9.2% ആയി കണക്കാക്കുന്നു.
  2. സൂര്യോദയ മേഖലകളായ ആർട്ടിഫിഷൽ ഇൻറലിജൻസ്, ഗ്രീൻ എനർജി, ജിയോ സ്‌പേഷ്യൽ സിസ്റ്റം, ഡ്രോണുകൾ എന്നിവയ്ക്ക് സർക്കാർ സംഭാവന നൽകും
  3. ആർ.ബി.ഐ ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നു.
  4. ഗ്രീൻ ഇൻഫാസ്ട്രക്ചറിനായി വിഭവ സമാഹരണത്തിനായി സോവറിൻ  ഗ്രീൻ ബോണ്ടുകൾ പുറപ്പെടുവിക്കും

        ശരിയായ ഉത്തരം തിരഞ്ഞെടുക്കുക .

ബജറ്റ്കമ്മിറ്റിയുടെ ചെയര്‍മാന്‍ ?
2024 ഫെബ്രുവരിയിൽ അവതരിപ്പിച്ച 2024 -2025 വർഷത്തെ ഇടക്കാല ബജറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത് ഏത് മന്ത്രാലയത്തിന് വേണ്ടിയാണ് ?