App Logo

No.1 PSC Learning App

1M+ Downloads
മിന്നാമിനുങ്ങിന്റെ ശരീരത്തിൽ ഏത് എൻസൈമിന്റെ സാന്നിധ്യത്തിലാണ് ലൂസിഫെറിൻ ഓക്സിജനുമായി പ്രവർത്തിക്കുന്നത്?

Aഅമിലേസ്

Bലൈപേസ്

Cലൂസിഫെറേസ്

Dപ്രോട്ടീയെസ്

Answer:

C. ലൂസിഫെറേസ്

Read Explanation:

  • മിന്നാമിനുങ്ങിന്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായാണ് പ്രകാശോർജം പുറത്തു വിടുന്നത്.

  • മിന്നാമിനുങ്ങിന്റെ ശരീരത്തിലെ ലൂസിഫെറെയ്‌സ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ ഓക്സിജനുമായി ചേർന്ന് ഓക്സീ ലൂസിഫെറിൻ ഉണ്ടാകുമ്പോഴാണ് പ്രകാശോർജം ഉൽസർജിക്കപ്പെടുന്നത്.

  • ഈ പ്രതിഭാസം അറിയപ്പെടുന്നത് ബയോലൂമിനിസെൻസ് (Bioluminiscence) എന്നാണ്.

  • ഈ പ്രവർത്തന ഫലമായി ഉൽസർജിക്കപ്പെടുന്ന ഊർജത്തിന്റെ 95% വും പ്രകാശോർജമാണ്.

  • അതുകൊണ്ടാണ് മിന്നാമിനുങ്ങ് മിന്നുമ്പോൾ ചൂടനുഭവപ്പെടാത്തത്.


Related Questions:

രാസപ്രവർത്തനം വഴി വൈദ്യുതി ഉണ്ടാകുന്ന സംവിധാനങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
സോഡാ കുപ്പി തുറക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം ഏത്?
രാസമാറ്റത്തിൽ എന്ത് സംഭവിക്കുന്നു?
ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനാധാരമായ രാസപ്രവർത്തനം ഏതാണ്?
ഭൗതിക മാറ്റത്തിൽ പ്രധാനമായും എന്ത് മാറ്റമാണ് സംഭവിക്കുന്നത്?