മിന്നാമിനുങ്ങുകൾ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനങ്ങളിലൂടെയാണ് പ്രകാശമുണ്ടാക്കുന്നത്. ഈ പ്രക്രിയയാണ് പ്രകാശ രാസപ്രവർത്തനം (Chemiluminescence) എന്നറിയപ്പെടുന്നത്.
ഈ രാസപ്രവർത്തനത്തിൽ ലൂസിഫെറിൻ (Luciferin) എന്ന രാസവസ്തു ലൂസിഫെറേസ് (Luciferase) എന്ന എൻസൈമിന്റെ സഹായത്തോടെ ഓക്സിജനുമായി പ്രവർത്തിച്ച് ഓക്സിലൂസിഫെറിൻ (Oxyluciferin) ആയി മാറുന്നു. ഈ ഘട്ടത്തിലാണ് ഊർജ്ജം പ്രകാശരൂപത്തിൽ പുറത്തു വരുന്നത്.