App Logo

No.1 PSC Learning App

1M+ Downloads
ക്രമഭംഗത്തിൽ ഓരോ തവണ കോശ വിഭജനം നടക്കുമ്പോഴും കോശത്തിലെ ക്രോമോസോം സംഖ്യ ______

Aഅധികരിക്കുന്നു

Bകുറയുന്നു

Cസ്ഥിരമായി തുടരുന്നു

Dഇവയൊന്നുമല്ല

Answer:

C. സ്ഥിരമായി തുടരുന്നു

Read Explanation:

  • കോശവിഭജന ഫലമായി ഉണ്ടാകുന്ന പുത്രികാ കോശങ്ങൾ വളർന്ന് വീണ്ടും വിഭജനത്തിന് വിധേയമാകുന്നു.
  • ഓരോ തവണ വിഭജിക്കുമ്പോഴും ജനിതകവസ്തു ഇരട്ടിച്ചശേഷമാണ് കോശം വിഭജിക്കുന്നത്.
  • അതിനാൽ എത്ര തവണ കോശ വിഭജനം നടന്നാലും  കോശത്തിലെ ക്രോമോസോം സംഖ്യക്ക്  മാറ്റം വരുന്നില്ല.ഇതാണ് ക്രമഭംഗത്തിന്റെ പ്രത്യേകത.  
  • ക്രമഭംഗം ഒരു നിയന്ത്രിത പ്രവർത്തനമാണ്.
  • ഈ നിയന്ത്രണത്തിന് തകരാറുകൾ സംഭവിക്കുന്നതുമൂലം കോശം അനിയന്ത്രിതമായി വിഭജിച്ച് ക്രമരഹിതമായി പെരുകുന്നു.
  • ഈ അവസ്ഥയാണ് കാൻസറിലേക്ക് നയിക്കുന്നത്.
  • കലകളുടെ കേടുപാടുകൾ പരിഹരിക്കുന്നതും ശരീരവളർച്ച സാധ്യമാകുന്നതും ക്രമഭംഗത്തിലൂടെ  ആണ്.

Related Questions:

സ്ത്രീകളിൽ ഒരു ബീജോത്പാദക കോശത്തിൽ നിന്നും ഉണ്ടാകുന്ന അണ്ഡങ്ങളുടെ എണ്ണം എത്ര ?
ബീജപത്ര സസ്യങ്ങളുടെ പർവത്തിനു (node) മുകളിൽ കാണപ്പെടുന്ന മെരിസ്റ്റമിക കോശം?
ഊനഭംഗത്തിൻ്റെ ഫലമായി സ്ത്രീകളിൽ ഒരു ബീജോൽപ്പാദകകോശത്തിൽ നിന്ന് ______ അണ്ഡം രൂപപ്പെടുന്നു
പുത്രികാ ന്യൂക്ലിയസുകൾ രൂപപ്പെടുന്നത് കാരിയോകൈനസിസിന്റെ ഏത് ഘട്ടത്തിലാണ്?

കോശ ചക്രത്തിലെ വിഭജന ഘട്ടത്തിൽ നടക്കുന്ന പ്രക്രിയകൾ ഏതെല്ലാം?

  1. ന്യൂക്ലിയസിന്റെ വിഭജനം
  2. കോശദ്രവ്യവിഭജനം