App Logo

No.1 PSC Learning App

1M+ Downloads
ഏത് അമേരിക്കൻ കോളനിയിലാണ് 1773 ഡിസംബർ 16ന് ബോസ്റ്റൺ ടീ പാർട്ടി നടന്നത്?

Aവിർജീനിയ

Bന്യൂയോർക്ക്

Cമസാച്യുസെറ്റ്സ്

Dപെൻസിൽവാനിയ

Answer:

C. മസാച്യുസെറ്റ്സ്

Read Explanation:

ബോസ്റ്റൺ ടീ പാർട്ടി

  • ബ്രിട്ടീഷ് ഗവൺമെന്റ്  അമേരിക്കൻ കോളനികളിൽ ഏർപ്പെടുത്തിയ  നികുതി നയങ്ങൾക്ക്, പ്രത്യേകിച്ച് 1773-ലെ ടീ ആക്ടിനെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിഷേധമായിരുന്നു ബോസ്റ്റൺ ടീ പാർട്ടി
  • അമേരിക്കയിലെ  മസാച്യുസെറ്റ്‌സ് കോളനിയിലെ തുറമുഖ നഗരമായ ബോസ്റ്റണിലാണ് പ്രസ്തുത സംഭവം നടന്നത്. 
  • 1773 ഡിസംബർ 16 ന് രാത്രിയിൽ റെഡ് ഇന്ത്യക്കാരുടെ വേഷം ധരിച്ച ബോസ്റ്റണിലെ ഒരു വിഭാഗം ജനങ്ങൾ ബോസ്റ്റൺ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇംഗ്ലീഷ് കപ്പലിൽ കയറി
  • അതിലുണ്ടായിരുന്ന 342 പെട്ടി തേയില അവർ കടലിലേക്ക് വലിച്ചെറിഞ്ഞു.
  • ഈ സംഭവമാണ് ബോസ്റ്റൺ ടീപാർട്ടി എന്നറിയപ്പെടുന്നത് 
  • ബോസ്റ്റൺ ടീ പാർട്ടിക്ക് നേതൃത്വം നൽകിയ സംഘടന : സൺസ് ഓഫ് ലിബർട്ടി

Related Questions:

അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ചതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായത് ഏത്?.
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം
അമേരിക്കയിൽ ലണ്ടൻ കമ്പനി ആദ്യമായിട്ട് കോളനി സ്ഥാപിച്ചത് എവിടെയാണ് ?
കോമൺ സെൻസ് എന്ന ലഘുരേഖ തോമസ് പെയ്‌ൻ പ്രസിദ്ധീകരിച്ച വർഷം?
ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ വിപ്ലവത്തിന് ഇടയാക്കിയ കാരണങ്ങളിൽ ഉൾപെടുന്നത് ഏത്?