App Logo

No.1 PSC Learning App

1M+ Downloads
"പ്രഭുക്കന്മാർ പൊരുതും പുരോഹിതന്മാർ പ്രാർത്ഥിക്കും, ജനങ്ങൾ നികുതിയടയ്ക്കും" എന്ന അസമത്വം നിലനിന്നിരുന്ന രാജ്യം ഏത് ?

Aറഷ്യ

Bഅമേരിക്ക

Cഫ്രാൻസ്

Dബ്രിട്ടൻ

Answer:

C. ഫ്രാൻസ്


Related Questions:

യൂറോപ്പിൽ ഫ്യുഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കിയ വിപ്ലവം ഏത് ?
വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പുരോഹിതന്മാരടങ്ങിയ ഫസ്റ്റ് എസ്റ്റേറ്റും പ്രഭുക്കന്മാർ അടങ്ങിയ സെക്കൻഡ്  എസ്റ്റേറ്റും സാധാരണക്കാർ അടങ്ങിയ തേർഡ് എസ്റ്റേറ്റും ചേർന്നതായിരുന്നു  ഫ്രഞ്ച് സമൂഹത്തിൽ നിലനിന്നിരുന്ന എസ്റ്റേറ്റ് ജനറൽ.

2.പുരോഹിതൻമാരും പ്രഭുക്കൻമാരും എണ്ണത്തിൽ വളരെ കുറവായിരുന്നു. എന്നാൽ, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്.

3.മൂന്നാം എസ്റ്റേറ്റിൽ ഉൾപ്പെടുന്ന കർഷകർക്കും സാധാരണക്കാർക്കും യാതൊരു അവകാശവും ലഭിച്ചിരുന്നില്ല.

ഫ്രഞ്ച് വിപ്ലവം സംഭവിച്ചതിൻ്റെ രാഷ്ട്രീയ കാരണമായി ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് പരിഗണിക്കേണ്ടത്?

1. സ്വേച്ഛാധിപത്യത്തിലും രാജവാഴ്ചയിലും അടിസ്ഥാനപ്പെടുത്തിയ ഭരണമായിരുന്നു ഫ്രാൻസിൽ നിലനിന്നിരുന്നത്.

2.സംസ്ഥാനത്തിന് കീഴിലുള്ള എല്ലാ ഉന്നത ഓഫീസുകളും പ്രഭുക്കന്മാരുടെയും പുരോഹിതന്മാരുടെയും നിയന്ത്രണത്തിന് കീഴിലായിരുന്നു.

3.ഫ്രഞ്ച് സമൂഹത്തിലെ രാഷ്ട്രീയം ഫ്യൂഡൽ വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഫ്യൂഡൽ പ്രഭുക്കന്മാർ ഉയർന്ന അധികാരവും പ്രതാപവും ആസ്വദിക്കുകയായിരുന്നു.

ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ച ഫ്രഞ്ച് ചിന്തകൻ ആര് ?