Challenger App

No.1 PSC Learning App

1M+ Downloads
ദ്വികക്ഷി സംവിധാനം നിലവിലിരിക്കുന്ന രാഷ്ട്രം :

Aഇന്ത്യ, യു. എസ്. എ.

Bയുണൈറ്റഡ് കിങ്ഡം, ഓസ്ട്രേലിയ

Cചൈന, റഷ്യ

Dറഷ്യ, ജർമനി

Answer:

B. യുണൈറ്റഡ് കിങ്ഡം, ഓസ്ട്രേലിയ

Read Explanation:

പാർട്ടി സംവിധാനത്തിന്റെ തരങ്ങൾ

ലോകത്തിൽ മൂന്ന് തരത്തിലുള്ള പാർട്ടി സംവിധാനമുണ്ട്.

One-Party System (ഏകകക്ഷി സംവിധാനം)

  • ഒരു ഭരണകക്ഷി നിലനിൽക്കുകയും പ്രതിപക്ഷമില്ലാതിരിക്കുകയും ചെയ്യുന്ന ഏക കക്ഷി സംവിധാനം.

  • മറ്റു പാർട്ടികൾ നിയമപരമായി വിലക്കപ്പെട്ടേക്കാം, അല്ലെങ്കിൽ അവർക്കു പ്രവർത്തിക്കാൻ അവസരം ലഭിക്കാതിരിക്കാം. 

  • ഈ രീതിയിൽ ഭരണകക്ഷി മാത്രമാണ് സർക്കാർ രൂപീകരിക്കുന്നത്.

  • ഇത്തരം സംവിധാനങ്ങൾ കൂടുതലും ഏകാധിപത്യ / സർവാധിപത്യ രാഷ്ട്രങ്ങളിൽ കാണപ്പെടുന്നു.

  • ഉദാഹരണങ്ങൾ: ഹിറ്റ്ലറുടെ നാസി പാർട്ടി (ജർമനി), മുസ്സോളിനിയുടെ ഫാസിസറ്റ് പാർട്ടി (ഇറ്റലി), ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി.


Bi-Party System (ദ്വികക്ഷി സംവിധാനം)

  • രണ്ടു ശക്തമായ പാർട്ടികൾ തമ്മിൽ അധികാരത്തിനായി മത്സരിക്കുന്ന രീതിയാണ്. 

  • തെരഞ്ഞെടുപ്പുകളിൽ സാധാരണയായി ഇവയിൽ ഒന്നാണ് സർക്കാർ രൂപീകരിക്കുന്നത്, മറ്റേത് ശക്തമായ പ്രതിപക്ഷമായിരിക്കും.

Multi-Party System (ബഹുജന കക്ഷി സംവിധാനം)

  • ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾ നിലനിൽക്കും.

  • രാഷ്ട്രീയ ശക്തി പല പാർട്ടികളിലും വിഭജിക്കപ്പെടുന്നതിനാൽ, സ്ഥിരമായ ഭൂരിപക്ഷം നേടുന്നത് ബുദ്ധിമുട്ടാകും.

  • പലപ്പോഴും കൂട്ടുകക്ഷി സർക്കാരുകൾ രൂപപ്പെടും.


Related Questions:

നിക്കോളോ മാക്യവല്ലിയുടെ പ്രശസ്തമായ കൃതി ഏത് ?

രാഷ്ട്രതന്ത്രശാസ്ത്ര പഠനത്തിലെ ചരിത്രപരമായ സമീപനത്തെക്കുറിച്ച് നൽകിയിട്ടുള്ള പ്രസ്താവനകളിൽ തെറ്റായത് ഏതാണ് ?

  1. എല്ലാ രാഷ്ട്രീയ പ്രതിഭാസങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും പിന്നിൽ ചരിത്രപരമായ കാരണങ്ങളുണ്ടെന്ന് ഈ സമീപനം വിശ്വസിക്കുന്നു.
  2. മാക്യവല്ലി, സബൈൻ, ഡണ്ണിംഗ് തുടങ്ങിയ ചിന്തകർ രാഷ്ട്രതന്ത്രശാസ്ത്രവും ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നവരാണ്.
  3. ചരിത്രം അനുമാനപരമാണ്, അത് മൂല്യങ്ങളെ കൈകാര്യം ചെയ്യുന്നുവെന്ന് ഈ സമീപനം പറയുന്നു.
  4. ചലനാത്മകമോ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകുന്നതുമായ സമൂഹങ്ങളെ സംബന്ധിച്ച് ഈ സമീപനം വളരെ പ്രസക്തമാണ്.
    ഏത് സംഭവം മനുഷ്യാവകാശങ്ങളുടെ ആദ്യരേഖയായി കണക്കാക്കുന്നു ?
    രാഷ്ട്രതന്ത്രശാസ്ത്രം എന്തിനെക്കുറിച്ചുള്ള അറിവാണ് പ്രധാനമായും നൽകുന്നത്?

    ഗബ്രിയേൽ ആൽമണ്ടും സിഡ്നി വെർബയും തരംതിരിച്ച രാഷ്ട്രീയ സംസ്കാരങ്ങളിൽ തെറ്റായ പ്രസ്താവന ഏതാണ് ?

    1. സങ്കുചിതമായ രാഷ്ട്രീയ സംസ്കാരത്തിൽ (Parochial Political Culture) ജനങ്ങൾക്ക് രാഷ്ട്രീയത്തെക്കുറിച്ച് മതിയായ അറിവുണ്ടാകും.
    2. സബ്ജക്‌ട് രാഷ്ട്രീയ സംസ്കാരത്തിൽ (Subject Political Culture) ജനങ്ങൾക്ക് രാഷ്ട്രീയ പ്രക്രിയയെക്കുറിച്ച് വ്യാപകമായ അറിവുണ്ടെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുന്നു.
    3. ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, സിയേറാ ലിയോൺ തുടങ്ങിയവ സബ്ജക്‌ട് രാഷ്ട്രീയ സംസ്കാരത്തിന് ഉദാഹരണങ്ങളാണ്.