App Logo

No.1 PSC Learning App

1M+ Downloads
1915-ൽ ഏത് ജില്ലയിലാണ് കല്ല് മാല സമരം പൊട്ടിപ്പുറപ്പെട്ടത് ?

Aകോഴിക്കോട്

Bതിരുവനന്തപുരം

Cആലപ്പുഴ

Dകൊല്ലം

Answer:

D. കൊല്ലം

Read Explanation:

കല്ലുമാല സമരം 

  • പുലയർ ഉൾപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾ, കാതിലും കഴുത്തിലും ജാതിയുടെ അടയാളമായി കല്ലു കൊണ്ടുള്ള ആഭരണങ്ങളാണ് അണിഞ്ഞിരുന്നത്. 
  • ഇതിനെതിരെ 1915 അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല ബഹിഷ്കരിക്കുകയും, സവർണ്ണ ജാതിയിൽ പെട്ടവരെ പോലെ, ആധുനിക ആഭരണങ്ങൾ അണിയാൻ ഉള്ള അവകാശം പിന്നാക്ക ജാതിക്കാർ നേടിയെടുക്കുകയും ചെയ്തു. 
  • കൊല്ലത്തിനടുത്ത് ഉള്ള പെരിനാട് ആയിരുന്നു പ്രധാന സമര കേന്ദ്രം. അതിനാൽ കല്ലുമാല സമരം “പെരിനാട് ലഹള” എന്നും അറിയപ്പെടുന്നു.
  • അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം : 1915, ഒക്ടോബർ 24
  • കല്ലുമാല സമരം നടന്ന സ്ഥലം : പെരിനാട്ടിലെ ചാമക്കാട്ട് ചെറുമുക്കിൽ, കൊല്ലം
  • കല്ലുമാല സമരവുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് കേസിൽ പുലയ സമുദായത്തിൽ പെട്ടവർക്ക് വേണ്ടി വാദിച്ചത്  : ഇലഞ്ഞിക്കൽ ജോൺ വക്കീൽ. 

Related Questions:

In which year Ayya Vaikundar was born in Swamithoppu?
കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നടത്തിയതാര്?
The leader started fast unto death at Guruvayoor temple from 21st September, 1932, to open the gates of the temple to all hindus was
പാർവതി നെന്മേനിമംഗലം ചെയ്ത പ്രധാന ബഹിഷ്കരണങ്ങൾ ഏതെല്ലാം?
സമത്വ സമാജ സ്ഥാപകൻ ആരാണ് ?