App Logo

No.1 PSC Learning App

1M+ Downloads
ജാനകിക്കാട് ഇക്കോ ടൂറിസം സ്ഥിതിചെയ്യുന്ന ജില്ല?

Aകോഴിക്കോട്

Bകാസർഗോഡ്

Cവയനാട്

Dപാലക്കാട്

Answer:

A. കോഴിക്കോട്

Read Explanation:

  • മരുതോങ്കര പഞ്ചായത്തിൽ കുറ്റ്യാടി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന കാടാണ്‌ ജാനകിക്കാട്
  • വി.കെ. കൃഷ്ണമേനോ‍ന്റെ സഹോദരി ജാനകി അമ്മയുടെ പേരിൽ അറിയപ്പെടുന്നു
  • ഏകദേശം 113 ഹെക്ടർ വിസ്തീർണ്ണമാണ് ജാനകി കാടിനുള്ളത്
  • കുറ്റ്യാടിയിലെ ‍ജാനകികാട് കേരള വനം വകുപ്പിന്റെയും ജാനകികാട് വനം സംരക്ഷണസമിതിയുടേയും നേത്യത്വത്തിൽ എക്കോ ടൂറിസം പദ്ധതിയായി നടത്തി വരുന്നുണ്ട്
  • ഈ പദ്ധതി 2008 ജനുവരി 14-ൻ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു

Related Questions:

ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം പരിപാടികൾ ആരംഭിച്ചത് കേരളത്തിലെ ഏത് ജില്ലയിലാണ് ?
2024 നവംബറിൽ കേരളത്തിൽ സീ പ്ലെയിൻ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത് എവിടെയാണ് ?
പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല :
സംസ്ഥാനത്തെ ആദ്യ സമ്പൂർണ വാക്സിനേഷൻ കൈവരിച്ച ടൂറിസ്റ്റ് കേന്ദ്രം ?
ബിയോണ്ട് ദി ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടതാണ്?