App Logo

No.1 PSC Learning App

1M+ Downloads
ബ്രഹ്മാനന്ദ ശിവയോഗിയുടെ ജന്മസ്ഥലമായ ' കൊല്ലങ്കോട് ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aകൊല്ലം

Bകണ്ണൂർ

Cപാലക്കാട്

Dമലപ്പുറം

Answer:

C. പാലക്കാട്

Read Explanation:

ബ്രഹ്മാനന്ദ ശിവയോഗി:

  • ജനനം : 1852, ഓഗസ്റ്റ് 26
  • ജന്മ സ്ഥലം : കൊല്ലങ്കോട്, പാലക്കാട്
  • പിതാവ് : കുഞ്ഞി കൃഷ്ണ മേനോൻ
  • മാതാവ് : നാണിയമ്മ
  • പത്നി : തവുകുട്ടിയമ്മ
  • ബാല്യകാല നാമം : ഗോവിന്ദൻകുട്ടി
  • യഥാർഥ നാമം : കാരാട്ട് ഗോവിന്ദ മേനോൻ
  • അന്തരിച്ച വർഷം : 1929, സെപ്റ്റംബർ 10

ബ്രഹ്മാനന്ദ ശിവയോഗി അറിയപ്പെടുന്ന മറ്റ് പേരുകൾ: 

  • കുട്ടിക്കാലത്ത് ശിവയോഗി അറിയപ്പെട്ടിരുന്നത് : ഗോവിന്ദൻകുട്ടി
  • 'ബ്രഹ്മാനന്ദ ശിവയോഗി' എന്ന പേര് നൽകിയത് : അയ്യത്താൻ ഗോപാലൻ 
  • “പുരുഷ സിംഹം” 
  • “നിരീശ്വരവാദികളുടെ ഗുരു” 
  • “ആലത്തൂർ സ്വാമികൾ”
  • “സിദ്ധ മുനി”

  • വിഗ്രഹാരാധന എതിർത്ത നവോത്ഥാന നായകൻ
  • “മനസ്സാണ് ദൈവം” എന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കർത്താവ് : 
  • സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം : വിദ്യാപോഷിണി (1899). 
  • സ്വവസതിയിൽ ഗുരുകുലം നടത്തിയിരുന്ന സാമൂഹിക പരിഷ്കർത്താവ് 
  • ബ്രഹ്മാനന്ദസ്വാമി ശിവയോഗി കോളേജ് സ്ഥിതിചെയ്യുന്നത്  : ആലത്തൂർ, പാലക്കാട്. 
  • ബ്രഹ്മാനന്ദ ശിവയോഗിയുടെ ഗുരു : കൂടല്ലൂർ ശാസ്ത്രികൾ.
  • ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ : വാഗ്ഭടാനന്ദൻ. 
  • ബ്രഹ്മാനന്ദ ശിവയോഗിയുടെ സംസ്കൃത അധ്യാപകൻ : പത്മനാഭ ശാസ്ത്രി .
  • ബ്രഹ്മാനന്ദ ശിവയോഗി പാലക്കാട് ജില്ലയിലെ ആലത്തൂർ സ്കൂളിൽ സംസ്കൃത അധ്യാപകൻ ആയത് : 1899.

സിദ്ധാശ്രമം:

  • ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമത്തിൽ സ്ഥാപിച്ച വർഷം : 1893.
  • സിദ്ധാശ്രമം സ്ഥാപിച്ചത് : പാലക്കാട് ജില്ലയിലെ വാനൂരിൽ
  • വാനൂരിൽ ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച സിദ്ധാശ്രമം പിന്നീട് ആലത്തൂരിലേക്ക് മാറ്റി സ്ഥാപിച്ചു : .  

ആനന്ദ മഹാസഭ:

  • ബ്രഹ്മാനന്ദ ശിവയോഗി “ആനന്ദ മഹാസഭ” സ്ഥാപിച്ച വർഷം : 1918. 
  • ആനന്ദ മഹാസഭ സ്ഥാപിച്ചത് : ആലത്തൂർ. 
  • ആനന്ദ മഹാസഭയുടെ ആദ്യ പ്രസിഡന്റ് : ബ്രഹ്മാനന്ദ ശിവയോഗി. 
  • ആനന്ദ മഹാസഭയുടെ ആദ്യ വൈസ് പ്രസിഡനറ്റ് : യോഗിനിമാതാ. 
  • ആനന്ദ മഹാസഭയുടെ ആദ്യ സെക്രട്ടറി : ടി രാമപ്പണിക്കർ. 

ആനന്ദമതം:

  • ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം : ആനന്ദമതം (Religion of Bliss)
  • ആനന്ദ മതത്തിലെ മുഖ്യധാര : അഹിംസ
  • “മനസ്സിലെ ശാന്തി, സ്വർഗ്ഗ വാസവും അശാന്തി, നരകവും ആണ്. വേറെ സ്വർഗ്ഗനരകങ്ങൾ ഇല്ല.” എന്ന ആശയം ഉൾക്കൊള്ളുന്ന ദർശനം : ആനന്ദ ദർശനം.
  • മരണാനന്തരമുള്ള മോക്ഷത്തെ അല്ല ജീവിച്ചിരിക്കുമ്പോൾ ഉള്ള മോക്ഷത്തെ ആണ് ആനന്ദ ദർശനം പ്രതിപാദിക്കുന്നത്.

Related Questions:

ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് 'വെൺനീച ഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ചത് ആര് ?
What was the original name of Thycaud Ayya ?

വി.ടി വി. ടി. ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ജനനം മേഴത്തൂർ ഗ്രാമത്തിൽ (പൊന്നാനി താലൂക്കിൽ) ആണ്.
  2. അച്ഛൻ തുപ്പൻ ഭട്ടതിരി ആണ്.
  3. ആദ്യകാലങ്ങളിൽ ശാന്തിക്കാരൻ ആയിട്ടായിരുന്നു വീട്ടി ഭട്ടത്തിരിപ്പാട് ജോലി ചെയ്തിരുന്നത്. 
    കേരള ഹൈകോടതിയിലെ ആദ്യ വനിത ജഡ്ജി ആരായിരുന്നു ?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

    1. 1830-ൽ സമത്വ സമാജം സ്ഥാപിച്ചു.
    2. ബ്രിട്ടീഷ് ഭരണാധികാരികളെ വെളുത്ത ചെകുത്താന്മാർ എന്ന് വിശേഷിപ്പിച്ചു.
    3. എല്ലാ ജാതിക്കാർക്കുമായി പൊതുകിണറുകൾ നിർമ്മിച്ചു.