Challenger App

No.1 PSC Learning App

1M+ Downloads
നിരത്തുകളിൽ അലഞ്ഞും അന്തിയുറങ്ങിയും കഴിയുന്ന കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകാൻ ' ബാലസ്നേഹി ' എന്ന പേരിൽ കേന്ദ്ര ധനസഹായത്തോടെ ബസ് സർവ്വീസ് ആരംഭിച്ചത് ഏത് ജില്ലയിലാണ് ?

Aപൂനെ

Bമുംബൈ

Cതാനെ

Dനാസിക്

Answer:

C. താനെ

Read Explanation:

ബാലസ്നേഹി പദ്ധതി

  • നിരത്തുകളിൽ അലഞ്ഞും അന്തിയുറങ്ങിയും കഴിയുന്ന കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകുന്ന പദ്ധതി.
  • താനെയിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
  • കേന്ദ്രസർക്കാരിന്റെ സഹായധനത്തോടെയാണ് പദ്ധതി.
  • 25 കുട്ടികൾക്ക് സഞ്ചരിക്കാവുന്ന ബാലസ്നേഹി ബസ് ജില്ലയിലെ ആറിടങ്ങളിലായി സഞ്ചരിക്കും.
  • കുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം ആഹാരവും നൽകും.
  • ബസിൽ ഡ്രൈവർക്കും കണ്ടക്ടർക്കുംപുറമേ അധ്യാപകൻ, ഉപദേശകൻ എന്നിവരുമുണ്ടാകും.
  • സി.സി.ടി.വി. ക്യാമറയോടൊപ്പം ട്രാക്കിങ് സംവിധാനവുമുണ്ട്. 
  • മുംബൈ, നാഗ്‌പുർ എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതായിരിക്കും.

Related Questions:

ഒരു പൗരന് മെച്ചപ്പെട്ട ജീവിതം കൈവരിക്കുന്നതിനും ശേഷിയും കഴിവും വികസിപ്പിക്കുന്നതിന് സഹായകമായതും സമൂഹവും രാഷ്ട്രവും ഉറപ്പ് വരുത്തുന്നതുമായ വ്യവസ്ഥ ?
പൊതു വൈഫൈ സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
ട്രാൻസ്ജെൻഡറുകൾക്ക് താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ ആരംഭിക്കുന്ന കേന്ദ്രങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
2006 -ൽ നിലവിൽ വന്ന “ ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പാക്കൽ പദ്ധതി ” ഏത് ദേശീയ നേതാവിന്റെ പേരിൽ അറിയപ്പെടുന്നു ?
സ്വർണജയന്തി ഗ്രാം സരോസ്ഗാർ യോജന പ്രകാരം യോഗ്യരായവരെ കണ്ടെത്തുന്നത് ആരാണ് ?