App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ദിന പത്രമായ 'ബോംബേ സമാചാർ ' ഏത് ഭാഷയിൽ ആണ് പ്രസിദ്ധീകരിച്ചത്?

Aഇംഗ്ലീഷ്

Bമറാഠി

Cഗുജറാത്തി

Dഹിന്ദി

Answer:

C. ഗുജറാത്തി

Read Explanation:

ബോംബെ സമാചാർ

  • മുംബൈ സമാചാർ എന്നുമറിയപ്പെടുന്നു 
  • ഇന്ത്യയിൽ തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴയ പത്രങ്ങളിലൊന്നാണ്.
  • 190 വർഷത്തിലേറെയായി മുംബൈയിൽ പ്രസിദ്ധീകരിക്കുന്ന ഒരു ഗുജറാത്തി ഭാഷാ പത്രമാണിത്.
  • 1822 ജൂലൈ 1-ന് ഫർദുൻജീ മാർസ്ബാൻ ആണ് പത്രം സ്ഥാപിച്ചത്.
  • തുടക്കത്തിൽ ഇത് ഒരു പ്രതിവാര പ്രസിദ്ധീകരണമായിരുന്ന 1855 ന് ശേഷം ഒരു  ദിനപത്രമായി മാറുകയും ചെയ്തു.
  • 2022 ജൂൺ 14 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ സമാചാറിന്റെ ദ്വിശതാബ്ദി മഹോത്സവത്തിൽ പങ്കെടുക്കുകയും മുംബൈ സമാചാരിന്റെ 200 വർഷത്തിന്റെ സ്മരണയ്ക്കായി ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു.

Related Questions:

ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :
ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം ഏത് ?

വർത്തമാന പത്രവുമായി ബന്ധപ്പെട്ട് ശരിയായ ഉത്തരം കണ്ടെത്തുക.

i) ബംഗാൾ ഗസ്റ്റ് ആണ് ഇന്ത്യയിലെ ആദ്യ ദിനപ്പത്രം.

ii) മുംബൈ സമാചാർ പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിനപ്രതമാണ്.

iii) ഹിന്ദി ഭാഷയിലാണ് മുംബൈ സമാചാർ പ്രസിദ്ധീകരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ ദിനപ്പത്രമായ 'ഹിന്ദു' പ്രസിദ്ധീകരിക്കുന്നത് ഇന്ത്യയിലെ ഏതു നഗരത്തിൽ നിന്നാണ് ?
' പ്രബുദ്ധ ഭാരത് ' ആരുടെ പ്രസിദ്ധീകരണമാണ് ?