App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ ഏത് ക്ഷേത്രത്തിലാണ് വാമനമൂർത്തിയെ പ്രധാന പ്രതിഷ്ഠയായി പ്രതിഷ്ഠിച്ചിട്ടുള്ളത് ?

Aചെട്ടികുളങ്ങര ക്ഷേത്രം

Bതൃപ്രയാർ ക്ഷേത്രം

Cതൃച്ചംബരം ക്ഷേത്രം

Dതൃക്കാക്കര ക്ഷേത്രം

Answer:

D. തൃക്കാക്കര ക്ഷേത്രം

Read Explanation:

  • ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം.
  •  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള ക്ഷേത്രം എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ്  സ്ഥിതിചെയ്യുന്നത്.
  • വാമനനോടൊപ്പം ശിവനും ഇവിടെ പ്രത്യേകം ക്ഷേത്രത്തിൽ വാഴുന്നുണ്ട്.
  • ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്.
  • ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു.
  • തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം.

Related Questions:

ദക്ഷിണ മൂകാംബിക എന് അറിയപ്പെടുന്ന ക്ഷേത്രം ?
'കുടവരവ്' എന്ന പ്രസിദ്ധമായ ചടങ്ങ് നടക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
ക്ഷേത്രത്തിൽ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂലവിഗ്രഹങ്ങൾക്ക് പറയുന്ന പേര് ?
കഥകളിയിലെ വന്ദനശ്ലോകം ആയ " മാതംഗാനനമബ്‌ജവാസരമണീം .. "എന്ന കാവ്യം രചിക്കപ്പെട്ടത് ഏത് ക്ഷേത്രത്തിൽ വച്ചാണ് ?
നാവാമുകുന്ദൻ എന്നറിയപ്പെടുന്ന ദേവൻ ആരാണ് ?