Challenger App

No.1 PSC Learning App

1M+ Downloads

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആദിശേഷന് മുകളിൽ ശയിക്കുന്ന മഹാവിഷ്ണുവാണ് മുഖ്യപ്രതിഷ്ഠ
  2. തിരുവിതാംകൂർ രാജവംശത്തിൻെറ കുലദേവതയാണ് ശ്രീപത്മനാഭസ്വാമി.
  3. മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ രാജ്യത്തെ പത്മനാഭന് സമർപ്പിച്ച ചടങ്ങിനെ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.

A1 മാത്രം.

B2ഉം 3ഉം

C1ഉം 2ഉം

Dഎല്ലാ പ്രസ്താവനകളും ശരിയാണ്

Answer:

D. എല്ലാ പ്രസ്താവനകളും ശരിയാണ്

Read Explanation:

  • കേരള സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം.
  • അനന്തൻ അഥവാ ആദിശേഷൻ എന്നറിയപ്പെടുന്ന നാഗരാജാവിനെ കിടക്കയാക്കി അതിനു മുകളിൽ ശയിക്കുന്ന മഹാവിഷ്ണുവാണ് പത്മനാഭൻ എന്നറിയപ്പെടുന്നത്.
  •  ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്‌.
  • വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ മഹാരാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ, തൻറെ തിരുവിതാംകൂർ രാജ്യത്തെ ഭഗവാന് സമർപ്പിച്ച ചടങ്ങ് ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.
  • 1750 ജനുവരി 3 ന്  ആണ്   ഒന്നാം തൃപ്പടിദാനം നടന്നത്.
  • തൃപ്പടിദാനത്തിന് ശേഷം തിരുവിതാംകൂർ രാജാക്കന്മാർ പത്മനാഭ ദാസന്മാർ എന്നറിയപ്പെടാൻ തുടങ്ങി.

Related Questions:

'ശ്രീവല്ലഭൻ' എന്ന പേരിൽ മഹാവിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
'അന്നദാനപ്രഭു' എന്ന ഭാവത്തിൽ പരമശിവൻ വസിക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
ഗണപതിക്ക് പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
'ഉരുളി കമഴ്ത്തൽ' എന്ന അതിപ്രശസ്തമായ വഴിപാട് നടത്തുന്നത് താഴെ നൽകിയിട്ടുള്ളവയിൽ ഏത് ക്ഷേത്രത്തിലാണ് ?
കേരളത്തില്‍ കൂടുതല്‍ പ്രചാരമുള്ള പാവകളി ഏതാണ് ?