App Logo

No.1 PSC Learning App

1M+ Downloads
ശ്രീബുദ്ധൻ അന്തരിച്ച വർഷം :

Aബി. സി. 563

Bബി. സി. 450

Cബി. സി. 483

Dബി. സി. 490

Answer:

C. ബി. സി. 483

Read Explanation:

  • ശ്രീബുദ്ധനാണ് ബുദ്ധമതത്തിന്റെ സ്ഥാപകൻ.

  • ബി. സി. 563ൽ നേപ്പാളിലെ കപില വസ്തുവിലെ ലുംബിനി വനത്തിൽ വെച്ച് ശാക്യ ഭരണാധികാരിയായ ശുദ്ധോദന രാജാവിന്റെയും മഹാമായയുടെയും പുത്രനായാണ് ശ്രീബുദ്ധൻ (ഗൗതമ ബുദ്ധൻ) ജനിച്ചത്.

  • ബുദ്ധന്റെ ശരിയായിട്ടുള്ള പേര് സിദ്ധാർത്ഥൻ എന്നാണ്.

  • ശാക്യവംശത്തിൽ ജനിച്ചതിനാൽ ശാക്യമുനിയെന്നും ബുദ്ധൻ അറിയപ്പെട്ടു.

  • തഥാഗതൻ എന്നും ശ്രീബുദ്ധൻ അറിയപ്പെട്ടിരുന്നു.

  • ഭാര്യ യശോധര, മകൻ രാഹുലൻ

  • ബുദ്ധന്റെ വളർത്തമ്മയുടെ പേര് മഹാപ്രജാപതി ഗൗതമി. ആദ്യത്തെ ശിഷ്യയും ഇവരാണ്.

  • ശ്രീബുദ്ധൻ അന്തരിച്ചത് ബി. സി. 483 ൽ ഉത്തർപ്രദേശിലെ കുശിനഗരത്തിൽ വെച്ചാണ്, മഹാപരിനിർവ്വാണം എന്ന് ഇത് അറിയപ്പെടുന്നു.


Related Questions:

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഒന്നാം ജൈനമത സമ്മേളനം നടന്ന വർഷം ബി.സി. 310 പാടലിപുത്രത്തിലാണ്.
  2. രണ്ടാം ജൈനമത സമ്മേളനം നടന്നത് ബി. സി. 453 വല്ലാഭിയിലെ ശ്രാവണ ബലഗോളയിൽ വെച്ച്.
  3. ശ്രാവണ ബലഗോളയിലാണ് ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്.
    ബുദ്ധമതം ഹീനയാനം എന്നും മഹായാനമെന്നും രണ്ടായി പിരിഞ്ഞത് :
    ഒന്നാം ജൈനമത സമ്മേളനത്തിന് അദ്ധ്യക്ഷം വഹിച്ചത് ആര് ?
    രണ്ടാം ജൈനമത സമ്മേളനത്തിന് അധ്യക്ഷം വഹിച്ച വ്യക്തി :
    ആദ്യ തീർത്ഥങ്കരനായ ഋഷഭദേവന്റെ പുത്രൻ :