Challenger App

No.1 PSC Learning App

1M+ Downloads
ജർമ്മനിയിൽ നാസി പാർട്ടി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഹിറ്റ്‌ലർ നിരോധിച്ച വർഷം?

A1932

B1933

C1936

D1938

Answer:

B. 1933

Read Explanation:

ജർമ്മനിയുടെ ചാൻസലറായതിന് ശേഷമുള്ള അഡോൾഫ് ഹിറ്റ്‌ലറുടെ പ്രവർത്തനങ്ങൾ 

  • 1934 ഓഗസ്റ്റിൽ ഹിൻഡൻബർഗിൻ്റെ മരണശേഷം, ഹിറ്റ്‌ലർ ചാൻസലർ, പ്രസിഡൻ്റ്  എന്നീ  സ്ഥാനങ്ങൾ ലയിപ്പിച്ചു കൊണ്ട് ജർമ്മനിയുടെ പ്രസിഡന്റായി തീർന്നു.
  • ഫ്യൂറർ ( നേതാവ്) എന്നറിയപ്പെട്ട അദ്ദേഹം ജർമ്മനിയെ Third Reich  അഥവാ മൂന്നാം സാമ്രാജ്യമായി പ്രഖ്യാപിച്ചു
  • ഹിറ്റ്ലറുടെ ഭരണകൂടം എല്ലാ തരത്തിലുള്ള എതിർപ്പിനെയും നിഷ്കരുണം അടിച്ചമർത്തി
  • കമ്മ്യൂണിസ്റ്റുകളെയും, സോഷ്യലിസ്റ്റുകളെയും മറ്റ് രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളവരെയും ഹിറ്റ്ലർ വേട്ടയാടി
  • ഭരണകൂടത്തിൻ്റെ ശത്രുക്കളെ ഭീഷണിപ്പെടുത്തുവാനും, അക്രമിക്കുവാനും, അറസ്റ്റ് ചെയ്യുവാനും ഗസ്റ്റപ്പോയും (ഹിറ്റ്ലറിന്റെ രഹസ്യ പോലീസ്) എസ്എസും (Schutzstaffel) പ്രധാന പങ്കുവഹിച്ചു. 

  • നാസി പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും വിയോജിപ്പുള്ള ശബ്ദങ്ങളെ അടിച്ചമർത്താനും പത്രങ്ങൾ, റേഡിയോ പ്രക്ഷേപണം, വിദ്യാഭ്യാസം, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയുടെ മേൽ ഹിറ്റ്ലർ കർശന നിയന്ത്രണം ഏർപ്പെടുത്തി.
  • പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും ഭരണത്തിന് പിന്തുണ നിലനിർത്തുന്നതിലും ഇത്തരം പ്രചാരണം നിർണായക പങ്ക് വഹിച്ചു.
  • 1933-ൽ തന്നെ,അധികാരത്തിൽ കുത്തക ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാസി പാർട്ടി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഹിറ്റ്‌ലർ നിരോധിച്ചിരുന്നു
  • വേഴ്സായി ഉടമ്പടിയിലെ  വ്യവസ്ഥകളെ ഒന്നൊന്നായി ലംഘിച്ച ഹിറ്റ്ലർ രാജ്യത്തെ വീണ്ടും സൈനികവൽക്കരിക്കുകയും ആക്രമണോത്സുകമായ വിദേശ നയം സ്വീകരിക്കുകയും ചെയ്തു

Related Questions:

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപംകൊണ്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ പെടാത്തത് ഏത് ?
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ മുന്നൊരുക്കം എന്നറിയപ്പെടുന്നത് ഏത് ?
അഡോൾഫ് ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസിലാറായി നിയമിതനായ വർഷം ?
രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധക്കുറ്റവാളികൾ എവിടെയാണ് വിചാരണ ചെയ്യപ്പെട്ടത്?

ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവ് ബെനിറ്റോ മുസ്സോളിനിയുടെ ആദ്യകാല ജീവിതവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക

  1. അധ്യാപകനായി ജീവിതം ആരംഭിച്ചു.
  2. ആദ്യകാലത്ത് ഒരു സോഷ്യലിസ്റ്റും നിരീശ്വരവാദിയും ആയിരുന്നു
  3. സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ അവന്തിയുടെ പത്രാധിപരായിരുന്നു .
  4. 1925 ലാണ് മിലാനിൽ വച്ച് ഫാസിയോ ഡി കൊമ്പറ്റിമെൻ്റോ എന്ന പേരിൽ ഒരു ഫാസിസ്റ്റ്  സംഘടന രൂപീകരിച്ചത്