Challenger App

No.1 PSC Learning App

1M+ Downloads
'പറക്കും സിഖ് 'എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാ സിംഗ് അന്തരിച്ച വർഷം?

A2018

B2019

C2020

D2021

Answer:

D. 2021

Read Explanation:

മിൽഖാ സിംഗ് 

  • പറക്കും സിംഗ് എന്നറിയപ്പെടുന്നു 
  • ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യൻ അത്‌ലറ്റ്
  • 1959 ൽ പത്മശ്രീ ലഭിച്ചു 
  • 1958 ലെ ഏഷ്യൻ ഗെയിംസിൽ 200 മീറ്റർ, 400 മീറ്റർ സ്വർണം നേടി 
  • 1962 ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ, 4x 400 മീറ്റർ  എന്നിവയിൽ സ്വർണം നേടി 
  • മിൽഖയുടെ ജീവിതം പശ്ചാത്തലമാക്കി പുറത്തിറങ്ങിയ സിനിമ  - ഭാഗ് മിൽഖാ ഭാഗ്( 2013)
    •  സംവിധാനം -  രാകേഷ് ഓംപ്രകാശ്
    • മിൽഖയുടെ വേഷമഭിനയിച്ചത് - ഫർഹാൻ അക്തർ
  • 1960 ലെ റോം ഒളിമ്പിക്സിൽ സെക്കൻഡിൽ പത്തിലൊരംശം വ്യത്യാസത്തിൽ നാലാം സ്ഥാനത്തായി
  •  2001 ൽ കിട്ടിയ അർജുന അവാർഡ് നിരസിച്ചു
  •  2021 ജൂൺ 18 ന് മരണം സംഭവിച്ചു 
  • പ്രശസ്ത ഗോൾഫ് താരവും ലോക ഗോൾഫ് റാങ്കിംഗിൽ ആദ്യമായി 100 റാങ്കിനുള്ളിൽ എത്തിയ ആദ്യ ഇന്ത്യക്കാരനുമായ ജീവ മിൽഖാ സിംഗ് മകനാണ്

Related Questions:

ഹരിയാന കായിക സർവകലാശാലയുടെ ആദ്യ ചാൻസലറായി നിയമിതനായ കായികതാരം ആര് ?
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രഥമ സ്വർണ മെഡൽ നേടിയത് ആര് ?
വേള്‍ഡ് ക്ലാസ് ജിംനാസ്റ്റ് അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക്ക് കായിക താരം ?
2025 ലെ ലോക വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം?
അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?