App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പീനൽ കോഡ് (IPC) നിലവിൽ വന്ന വർഷം ?

A1855

B1857

C1860

D1862

Answer:

D. 1862

Read Explanation:

IPC

  • ഇന്ത്യയിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് നൽകപ്പെടുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന നിയമസംഹിതയാണ് ഇന്ത്യൻ പീനൽ കോഡ് (IPC) അഥവാ ഇന്ത്യൻ ശിക്ഷാ നിയമം.
  • ഇന്ത്യൻ പീനൽകോഡ് 6 ഒക്ടോബർ 1860 ന് പാസാക്കപ്പെടുകയും,ജനുവരി 1 1862 ന് നിലവിൽ വരികയും ചെയ്തു. 
  • 1834-ൽ രൂപംകൊണ്ട ഇന്ത്യൻ ലാ കമ്മിഷനാണ് പീനൽ കോഡിന്റെ ഉപജ്ഞാതാക്കൾ.
  • കമ്മിഷനിലെ അംഗങ്ങൾ മെക്കാളെ പ്രഭു, മക്ളിയോട്, അൻഡേഴ്സൺ, മില്ലെ എന്നീ നാലുപേരായിരുന്നു.

  • ഐപിസിയിൽ ആകെ 511 വകുപ്പുകളുണ്ട്,അവ 23 അധ്യായങ്ങളായി തിരിച്ചിരിക്കുന്നു, 
  • കുറ്റത്തിന്റെ തീവ്രതയനുസരിച്ച് IPC പ്രകാരം ഒരു കുറ്റകൃത്യത്തിനുള്ള പരമാവധി ശിക്ഷ പിഴ മുതൽ ജീവപര്യന്തം വരെ തടവോ വധശിക്ഷയോ വരെയാകാം.

  • നിയമപാലകരുടെ അധികാരങ്ങളും ചുമതലകളും, അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, അന്വേഷണം, ക്രിമിനൽ കേസുകളുടെ വിചാരണ എന്നിവ ഉൾപ്പെടെയുള്ള ക്രിമിനൽ നടപടികളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും IPC നൽകുന്നു.

Related Questions:

കോമളം തന്റെ മാല പ്രിയ സുഹൃത്തായ ജാനകിക്ക് പണയം വെച്ചതിന് ശേഷം , ആരുടെ സമ്മതം കൂടാതെയും പണയപ്പണം തിരിച്ച് നൽകാതെയും പണയവസ്തു എടുത്തുകൊണ്ട് പോയി . IPC പ്രകാരം ഏത് കുറ്റമാണ് കോമളം ചെയ്‌തത്‌ ?
16 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ഇന്ത്യൻ പീനൽ കോഡിൽ ചാപ്റ്റർ XVII ൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുകൾ ?
കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
പതിനാറ് വയസ്സിന് താഴെയുള്ള അവിവാഹിതയായ പെൺകുട്ടിയെ പിതാവിൻറെ സമ്മതമില്ലാതെയാണ് പ്രതി കൂട്ടിക്കൊണ്ടുപോയത് , പെൺകുട്ടിക്ക് 16 വയസ്സിനു മുകളിൽ പ്രായമുണ്ടെന്ന് വിശ്വസിച്ചാണ് പ്രതികൂട്ടിക്കൊണ്ട് പോയത് :