എം.എസ്.പി സമരം ആരംഭിച്ച വർഷം ഏത് ?
A1944
B1946
C1948
D1951
Answer:
B. 1946
Read Explanation:
മലബാർ സ്പെഷ്യൽ പോലീസ് സമരം (എം എസ് പി സമരം)
- ബ്രിട്ടീഷ് സൈന്യം മലപ്പുറം സ്പെഷ്യൽ പോലീസ് എന്ന പേരിൽ ഒരു പ്രത്യേക സേന 1884ൽ രൂപവത്കരിച്ചു.
- 1921ൽ മലബാർ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് അമർച്ച ചെയ്യുന്നതിനു വേണ്ടി നിയോഗിച്ച ഈ സേനയെ 'മലബാർ സ്പെഷ്യൽ പോലീസ്' എന്ന് പുനർനാമകരണം ചെയ്തു.
- പിൽക്കാലത്ത് ഈ മലബാർ പോലീസിന്റെ വേതനവും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിനു വേണ്ടി നടന്ന സമരമാണ് മലബാർ സ്പെഷ്യൽ പോലീസ് സമരം
- എം എസ് പി സമരം ആരംഭിച്ചത് : 1946 ഏപ്രിൽ 16
- എം എസ് പി സമരം അവസാനിച്ചത് : 1946 ഏപ്രിൽ 24
- ഈ സമരത്തിന് ശേഷം ഏകദേശം 645 പോലീസുകാരെ ബ്രിട്ടീഷ് ഗവണ്മെന്റ് പിരിച്ചുവിട്ടു.