Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ പ്രധാന തേയില കൃഷി പ്രദേശമായ അസമിലെ ബ്രഹ്മപുത്ര താഴ്വരയിൽ തേയില തോട്ടങ്ങൾ ആരംഭിച്ച വർഷം :

A1857

B1840

C1947

D1757

Answer:

B. 1840

Read Explanation:

തേയില

  • തേയില കൃഷിയ്ക്ക് അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ  

  • താപനില 25°C മുതൽ 30°C വരെ

  • വാർഷിക വർഷപാതം 200 സെ.മീ. മുതൽ 250 സെ.മീ. വരെ

  • ജൈവാംശം കൂടുതലുള്ളതും നീർവാർച്ചയുള്ളതുമായ മണ്ണ്

  •  കുന്നിൻ ചെരിവുകൾ

  • ആർദ്ര, ഉപആർദ്ര ഉഷ്‌ണമേഖല, ഉപോഷ്‌ണമേഖല പ്രദേശങ്ങളിലെ നീർവാർച്ചയുള്ള മണ്ണിലും ഇവ കൃഷി ചെയ്യുന്നു.

  • ജൈവാംശമുള്ള ജലം വാർന്നു പോകുന്ന മണ്ണാണ് തേയിലയ്ക്ക് ആവശ്യം

  • ഇന്ത്യയിൽ തേയില ചെടികൾ ആദ്യമായി കണ്ടെത്തിയത് 1823-ൽ ബ്രിട്ടീഷ് മേജർ റോബർട്ട് ബ്രൂസ് (അപ്പർ അസമിലെ കുന്നിൻ ചെരുവുകളിൽ)

  • ഉത്തര ചൈനയിലെ മലനിരകളിലെ തനതു വിളയാണ് തേയില

  • 1877-ൽ ഇംഗ്ലീഷുകാരനായ ജോൺ മൺറോയും പൂഞ്ഞാർ രാജാവായ കേരള വർമ്മയും തമ്മിലുണ്ടാക്കിയ കരാറിൻ്റെ ഫലമായി കേരളവർമ്മ ജോൺ മൺറോയ്ക്ക് പാട്ടത്തിന് നൽകിയ സ്ഥലം മൂന്നാറിലെ കണ്ണൻ ദേവൻ കുന്നുകൾ.

  • രാജ്യത്തെ പ്രധാന തേയില കൃഷി പ്രദേശമായ അസമിലെ ബ്രഹ്മപുത്ര താഴ്വരയിൽ തേയില തോട്ടങ്ങൾ ആരംഭിച്ച വർഷം - 1840

  • പിന്നീട് പശ്ചിമബംഗാളിലെ ഉപഹിമാലയൻ പ്രദേശങ്ങളിലും (ഡാർജിലിംഗ്, ജൽപായ്‌ഗുരി, കുച്ച് ബീഹാർ ജില്ലകൾ) തേയില തോട്ടങ്ങൾ വ്യാപിച്ചു.

  • ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന പാനീയ വിള 

  • തേയില ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം - 2

  • " ആഗോള ഉൽപാദനത്തിൻ്റെ 28 ശതമാനം സംഭാവന ചെയ്‌തുകൊണ്ട് ഇന്ത്യ തേയില കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ്.

  •  ഇന്ത്യയിൽ തേയില കൃഷി ചെയ്യുന്ന സംസ്ഥാനങ്ങൾ അസം, പശ്ചിമബംഗാൾ, കേരളം, തമിഴ്‌നാട്

  •  ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മേഘാലയ, ആന്ധ്രാ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും തേയില കൃഷി ചെയ്യുന്നുണ്ട്.

  •  പീഠഭൂമിയിൽ തേയിലക്കൃഷി പ്രധാനമായും വ്യാപിച്ചു കിടക്കുന്ന സംസ്ഥാനങ്ങൾ - തമിഴ്‌നാട്, കർണാടക, കേരളം

  • ഇന്ത്യയിലെ ആകെ ഉൽപാദനത്തിൻ്റെ 25 ശതമാനവും തോട്ടവിസ്തൃതിയുടെ 44 ശതമാനവും ഈ മേഖലയിലാണ്.


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
ജൂൺ മാസത്തിൽ തുടങ്ങി സെപ്തംബർ മാസം വരേ നീണ്ടു നിൽക്കുന്ന ഇന്ത്യയിലെ കാർഷിക കാലം
................. is the largest Jowar cultivating state.

Which of the following statements are correct?

  1. Jowar is a rain-fed crop and requires little to no irrigation.

  2. Major Jowar-producing states include Maharashtra, Karnataka, and Madhya Pradesh.

  3. Jowar is the most produced cereal in India.

Which among the following crops helps in nitrogen fixation and is mostly grown in crop rotation systems?