Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യനോട് ആദ്യം ഇണങ്ങിയതും മനുഷ്യൻ ആദ്യം ഇണക്കി വളർത്താൻ ആരംഭിച്ചതുമായ മൃഗം ?

Aപശു

Bനായ

Cകുതിര

Dആട്

Answer:

B. നായ

Read Explanation:

പ്രാചീന ഉപജീവനകൃഷി (Primitive subsistence farming)

  • ആഫ്രിക്ക, ദക്ഷിണ മധ്യ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നീ ഉഷ്ണമേഖലയിലെ ഗോത്ര വർഗക്കാർ പ്രധാനമായും ചെയ്തു വരുന്ന കൃഷി രീതി 

  • പ്രാചീന ഉപജീവനകൃഷിയെ രണ്ടായി തരം തിരിക്കാം

  • ഷിഫ്റ്റിംഗ് കൃഷി (Shifting Cultivation) / സ്ഥാനാന്തര കൃഷി

  • നാടോടി ഇടയജീവിതം (Nomadic Herding

ഷിഫ്റ്റിംഗ് കൃഷി (Shifting Cultivation)/ സ്ഥാനാന്തര കൃഷി

  • Burn and slash cultivation' എന്നറിയപ്പെടുന്ന കൃഷി രീതി  :: പുനഃകൃഷി/ മാറ്റകൃഷി/സ്ഥാനാന്തരകൃഷി

  • കാടുവെട്ടിത്തെളിച്ച് കൃഷിചെയ്യുകയും മണ്ണിൻ്റെ ഫലഭൂയിഷ്ഠത നഷ്‌ടപ്പെടുമ്പോൾ അടുത്ത പ്രദേശത്തേക്ക് മാറ്റകൃഷി ചെയ്യുകയും ചെയ്യുന്ന രീതി

  • ഷിഫ്റ്റിംഗ് കൃഷി രീതിയിൽ കൃഷി ചെയ്യുന്ന പ്രധാന വിളകൾ നെല്ല്, ചോളം, തിന, പച്ചക്കറികൾ

  • അസം, അരുണാചൽപ്രദേശ് എന്നീ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ പുനഃകൃഷി എന്നറിയപ്പെടുന്നത് ജൂമിങ് (Jhumming)  പേരിൽ ആണ്.

  • സവിശേഷതകൾ

    • ചരിവുള്ള പ്രദേശങ്ങളാണ് കൃഷിക്കായി തിരഞ്ഞെടുക്കുന്നത്. അതിനാൽ വെള്ളം കെട്ടിക്കിടക്കുന്ന പ്രശ്നമില്ല.

    • കർഷകർ രാസവളങ്ങളും മറ്റ് ആധുനിക ഉൽപന്നങ്ങളും ഉപയോഗിക്കുന്നില്ല.

    • ഇത്തരത്തിലുള്ള കൃഷിക്ക് സംരക്ഷണം കുറവാണ്.

    • ഇത് ഒരുതരം ഉപജീവന കൃഷി കുടിയാണ്.

നാടോടി ഇടയജീവിതം

  • സഹാറയിലെ വരണ്ട പ്രദേശങ്ങളിലും മധ്യ ഏഷ്യയിലും ഇന്ത്യയിൽ രാജസ്ഥാനിലും ജമ്മുകാശ്‌മീരിലും നാടോടി ഇടയജീവിതം പ്രധാനമായും കാണപ്പെടുന്നു.

  • ഭക്ഷണ ആവശ്യത്തിനായി മനുഷ്യൻ ഇണക്കി വളർത്തിയ മൃഗങ്ങൾ - ആട്, ചെമ്മരിയാട്

  • മനുഷ്യനോട് ആദ്യം ഇണങ്ങിയതും മനുഷ്യൻ ആദ്യം ഇണക്കി വളർത്താൻ ആരംഭിച്ചതുമായ മൃഗം - നായ



Related Questions:

സയിദ് കൃഷിയിലെ പ്രധാനവിളകൾ ഏതെല്ലാം?
In which of the following Indian states is the slash-and-burn agriculture called ‘Pama Dabi’?
ലോകത്തിലെ ആദ്യത്തെ ജീനോം എഡിറ്റ് ചെയ്ത (ജിഇ) നെല്ലിനങ്ങൾ വികസിപ്പിച്ചെടുതത്?

Which of the following statements are correct?

  1. Cropping patterns in India are determined by climatic and soil conditions.

  2. Kharif crops are grown with the onset of monsoon and harvested before winter.

  3. Rabi crops are grown in monsoon and harvested in spring.

നിലക്കടല ഗവേഷണ കേന്ദ്രം ?