Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹം നടന്ന വർഷം

A1924

B1934

C1942

D1943

Answer:

A. 1924

Read Explanation:

ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.


Related Questions:

'കലാപകാരി ആണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറ പ്രകാരം ഉള്ള നാടുവാഴിയാണ്. ഒരു പരാജിത ശത്രു എന്നതിനേക്കാൾ ആ നിലയിലാണ് അദ്ദേഹത്തെ നോക്കികാണുന്നത്.' - പഴശ്ശിരാജയെക്കുറിച്ച് അഭിപ്രായപ്പെട്ടത് ?
ആറ്റിങ്ങൽ കലാപത്തിൽ കലാപകാരികൾ ആക്രമിച്ച ഇംഗ്ലീഷ് ഫാക്ടറി സ്ഥിതിചെയ്തിരുന്നതെവിടെ?
ആരുടെ അഭ്യർത്ഥന മാനിച്ച് കൊണ്ടാണ് 1932 ഒക്ടോബർ 2-ന് കെ. കേളപ്പൻ ഗുരുവായൂർ സത്യാഗ്രഹം അവസാനിപ്പിച്ചത് ?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

1.ആറ്റിങ്ങൽ റാണി അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർക്ക് സൗജന്യങ്ങൾ അനുവദിച്ചു കൊടുത്ത സ്ഥലവാസികളെ രോഷാകുലരാക്കി.

2.ഇംഗ്ലീഷുകാർ നിശ്ചയിക്കുന്ന വിലയ്ക്ക് കർഷകർ അവർക്ക് കുരുമുളക് വിൽക്കണം എന്ന നിബന്ധനയും നാട്ടുകാരെ അസ്വസ്ഥരാക്കി.

3.1697ൽ സ്ഥലവാസികൾ അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് ഫാക്ടറി ആക്രമിച്ചു.

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾ?

  1. മാപ്പിള കലാപങ്ങൾ എന്നറിയപ്പെടുന്നു
  2. മലബാർ സ്പെഷ്യൽ പോലീസ് എന്ന ഒരു പ്രത്യേക വിഭാഗം പോലീസ് സേനയെ കലാപങ്ങൾ അടിച്ചമർത്താൻ രൂപീകരിച്ചു.
  3. കലാപങ്ങളെക്കുറിച്ച് പഠിക്കാൻ വില്യം ലോഗൻ കമ്മിഷനെ നിയമിച്ചു.
  4. ബ്രിട്ടിഷുകാരുടെ തെറ്റായ നികുതി നയമാണ് കലാപത്തിൻ്റെ കാരണം.