App Logo

No.1 PSC Learning App

1M+ Downloads
കോഴഞ്ചേരി പ്രസംഗം നടന്ന വർഷം ഏത് ?

A1932

B1930

C1935

D1936

Answer:

C. 1935

Read Explanation:

കോഴഞ്ചേരി പ്രസംഗം

  • തിരുവിതാംകൂർ ഗവൺമെന്റിന്റെ ഭരണനയത്തെവിമർശിച്ചുകൊണ്ട് നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന സി.കേശവൻ നടത്തിയ പ്രസംഗം.
  • 1935 മെയ് 11-നു പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് പ്രസംഗം നടത്തിയത്.
  • ബാരിസ്റ്റർ ജോർജ് ജോസഫ് ആയിരുന്നു അദ്ധ്യഷൻ.
  • ഈഴവ-ക്രിസ്റ്റ്യൻ- മുസ്ലിം സമുദായങ്ങളുടെ നേർക്കുള്ള ഗവൺമെന്റിന്റെ നയത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.
  • സി. കേശവൻ 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് അന്ന് പ്രസംഗം ഉപസംഹരിച്ചത്.
  • യോഗാധ്യക്ഷൻ സി. കേശവന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് അദ്ദേഹത്തിന് കഠിനതടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. 

നിവർത്തനപ്രക്ഷോഭം

  • 1931-1938 കാലത്ത്‌ നാട്ടുരാജ്യമായ തിരുവിതാംകൂറിൽ ഭരണപരിഷ്‌കാരത്തിന്‌ വേണ്ടി നടത്തിയ പ്രക്ഷോഭമാണ്‌ നിവർത്തനപ്രക്ഷോഭം 
  • ക്രൈസ്‌തവ-ഈഴവ-മുസ്ലിം സമുദായാംഗങ്ങളാണ്‌ പ്രക്ഷോഭത്തിന്‌ പിന്നിലുണ്ടായിരുന്നത്‌.
  • 1932 ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഗവണ്മെന്റ്‌ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ മുൻകൈയിൽ നടപ്പാക്കിയ ഭരണപരിഷ്‌കാരത്തോടുള്ള എതിർപ്പാണ്‌ പ്രക്ഷോഭമായി രൂപാന്തരപ്പെട്ടത്‌.
  • കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം
  • ട്രാവൻകൂർ പബ്ലിക് സർവീസ് കമ്മീഷൻ രൂപം കൊണ്ടത് നിവർത്തന പ്രക്ഷോഭത്തിൻ്റെ ഫലമായാണ്. 
  • “നിവർത്തനം” എന്ന വാക്കിന്റെ ഉപജ്ഞാതാവ് : ഐ സി ചാക്കോ.

നിവർത്തന പ്രക്ഷോഭത്തിന്റെ പ്രമുഖ നേതാക്കൾ:

  • സി കേശവൻ
  • ടി എം വർഗീസ്
  • എൻ വി ജോസഫ്
  • പി കെ കുഞ്ഞ്
  • മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് 

Related Questions:

ജാതി ഒന്ന്, മതം ഒന്ന് ,കുലം ഒന്ന് , ദൈവം ഒന്ന് എന്ന സന്ദേശം നൽകിയത് ആര്?

കേരളത്തിൻ്റെ സാംസ്കാരിക മേഖലയില്‍ ബ്രിട്ടീഷ് ഭരണം കൊണ്ടുണ്ടായ മാറ്റങ്ങള്‍ എന്തെല്ലാം?

  1. അച്ചടിയുടെ ആരംഭവും ഗ്രന്ഥങ്ങളുടെ പ്രകാശനവും
  2. മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
  3. നീതിന്യായ വ്യവസ്ഥയുടെ പരി‍ഷ്കരണം
  4. കേരളീയ സമൂഹത്തിന്റെ ആധുനീകരണം
    ' നാമകരണ ' വിപ്ലവം നടത്തിയത് ആരായിരുന്നു ?
    'കേരളത്തിലെ വിവേകാനന്ദൻ' എന്ന് അറിയപ്പെടുന്നത് ആര്?
    താഴെപ്പറയുന്നവരിൽ വേറിട്ട് നിൽക്കുന്ന സാമൂഹ്യ പരിഷ്കർത്താവ് ആര്?