Question:

വൈലോപ്പിള്ളി സംസ്കൃതി ഭവൻ നിലവിൽ വന്ന വർഷം?

A2015

B2001

C2004

D2007

Answer:

B. 2001

Explanation:

വൈലോപ്പിള്ളി സംസ്കൃതി ഭവന്‍

  • കേരള സര്‍ക്കാരിന്റെ, സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഒരു വിവിധോദ്ദേശ സാംസ്കാരിക സമുച്ചയം.
  • തിരുവനന്തപുരത്തെ നന്തൻകോടിൽ സ്ഥിതി ചെയ്യുന്നു
  • 2001ലാണ് പ്രവർത്തനം ആരംഭിച്ചത് 
  • സാംസ്കാരികമന്ത്രി ചെയർമാനായി ഇരുപതംഗങ്ങളുൾപ്പെട്ട ഭരണസമിതിയും എട്ട് അംഗങ്ങളുൾപ്പെട്ട നിർവാഹകസമിതിയുമാണ് സ്ഥാപനത്തിന്റെ ഭരണം നിർവഹിക്കുന്നത്
  • പടിപ്പുരയും, കൂത്തമ്പലവും ലൈബ്രറിയും ഉള്‍പ്പെടുന്നതാണ് ഈ സമുച്ചയം.
  • കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുളള വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
  • വൈലോപ്പിള്ളി സംസ്‌കൃത ഭവൻ 2004 മുതൽ ആരംഭിച്ച ദേശീയ നൃത്തോത്സവം : മുദ്ര 

സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ:

  • കേരളത്തിന്റെ സാംസ്കാരിക പൈതൃകം, കലാരൂപങ്ങള്‍, പ്രദര്‍ശന കലകള്‍ എന്നിവയില്‍ ഗവേഷണം നടത്തുക, അവ രേഖപ്പെടുത്തുക, 
  • കലാരൂപങ്ങളുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക
  • പൈതൃക കലാരൂപങ്ങള്‍ സംരക്ഷിക്കുക  

Related Questions:

കൊടുങ്ങല്ലൂർ ഭരണി എന്ന വാർഷിക ആഘോഷ ചടങ്ങ് നടക്കുന്ന മാസം ഏത്?

ഉത്രാളിക്കാവ് പൂരം അരങ്ങേറുന്ന ജില്ല ഏത്?

പുരുഷന്മാർ ഉത്സവ രാത്രിയിൽ സുന്ദരികളായ സ്ത്രീകളെ പോലെ വേഷം കെട്ടി സാമ്പ്രദായിക രീതിയിലുള്ള വിളക്കുമായി വാദ്യഘോഷത്തോടെ ക്ഷേത്രത്തിലേക്ക് വരിവരിയായി പോകുന്ന ചടങ്ങ് ഏതാണ്?

എല്ലാ വർഷവും ഏത് മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്?

ഹിന്ദു ഐതിഹ്യപ്രകാരം _________ന്റെ ജന്മദിനമാണ് ധനുമാസത്തിലെ തിരുവാതിര നക്ഷത്രം