കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലാണ് ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.
പശ്ചിമഘട്ടത്തിലെ സംരക്ഷിത പ്രദേശമായ ഇവിടം അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വിന്റെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്.
തെൻമലയാണ് ചെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം.
കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന തെന്മല അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 171 ച.കി.മീ വിസ്തീർണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം