App Logo

No.1 PSC Learning App

1M+ Downloads

ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന ഗാട്ട് കരാർ ഒപ്പുവെച്ച വർഷം ഏത് ?

A1948 ജനുവരി 1

B1947 ഒക്‌ടോബർ 30

C1957 ജൂലൈ 30

D1946 ഡിസംബർ 11

Answer:

B. 1947 ഒക്‌ടോബർ 30

Read Explanation:

ലോക വ്യാപാര സംഘടന(WTO)

  • രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘടന.

  • GATT (General Agreement on Tariff and Trade) കരാറാണ് പിന്നീട് ലോക വ്യാപാര സംഘടനയായി മാറിയത്

  • ഗാട്ട് കരാർ ഒപ്പുവെച്ച വർഷം - 1947 ഒക്‌ടോബർ 30

  • ഗാട്ട് കരാർ നിലവിൽ വന്ന വർഷം - 1948 ജനുവരി 1

  • 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ലോക വ്യാപാര സംഘടനക്കു രൂപം കൊടുത്തത്.

  • 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന നിലവിൽ വന്നു.

  •  ജനീവയാണ് ഇതിന്റെ ആസ്ഥാനം.

  • 1995 ജനുവരി മുതൽ ഇന്ത്യ WTO അംഗമാണ്

  • ലോകവ്യാപാരത്തിന്റെയും ആഗോള GDPയുടെയും 98 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന 164 അംഗരാജ്യങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സാമ്പത്തിക സംഘടനയാണ് WTO.

WTOയുടെ മുഖ്യ പ്രവർത്തനങ്ങൾ :

  • രാജ്യാന്തര വ്യാപാരം സുഗമമാക്കുന്നതിലൂടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക 

  • രാജ്യാന്തര വ്യാപാര കരാറുകളുടെ നടപ്പാക്കലിലും, പ്രവർത്തനത്തിലും മേൽനോട്ടം വഹിക്കുക.

  • രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും, തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഒരു വേദി ആയി മാറുക.

 

 


Related Questions:

ശരിയായ പ്രസ്താവന ഏത് ?

1.കൊളോണിയൽ രാജ്യങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങൾക്ക് പരമാധികാരത്തിന്റെ പൂർണ അംഗീകാരത്തോടെ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അത് അപകോളനീകരണം എന്നറിയപ്പെടുന്നു.

2.ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ  വൻകരകളിൽ അപകോളനീകരണം നടപ്പിലാക്കുവാൻ ഐക്യരാഷ്ട്രസംഘടന ശക്തമായ പിന്തുണ നൽകി.

 ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം.

2.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.

3.ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. 

4.യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശ പ്രകാരം അമേരിക്ക ജനറൽ മക്‌ ആർതറെ സൈന്യത്തോടൊപ്പം കൊറിയയിലേക്ക് അയച്ചതോടെ പിടിച്ചുനിൽക്കാനാകാതെ ഉത്തരകൊറിയ സമാധാന കരാറിൽ ഒപ്പിട്ടു.

യുണൈറ്റഡ് നേഷന്‍സ് യുണിവേര്‍സല്‍ ഡിക്ലേറെഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സ്വികരിച്ചത് എന്ന്?

Who is the founder of the movement 'Fridays for future' ?

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യുഎസ്എ എന്നീ രാജ്യങ്ങളാണ്.

2.രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരം വീറ്റോ പവർ എന്നറിയപ്പെടുന്നു.

3.യുഎൻ രക്ഷാ സമിതി അധ്യക്ഷൻറെ കാലാവധി ഒരു വർഷമാണ്