Challenger App

No.1 PSC Learning App

1M+ Downloads
കേരള ഭൂപരിഷ്ക്കരണ ഭേദഗതി നിയമം പാസാക്കിയ വർഷം ?

A1969

B1964

C1960

D1970

Answer:

A. 1969

Read Explanation:

കേരള ഭൂപരിഷ്കരണ നിയമങ്ങൾ:

  • ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുൻപ് തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്ന പ്രധാന ഭൂനിയമങ്ങൾ ആയിരുന്നു പണ്ടാരപ്പാട്ട വിളംബരം (1865) വും, ജന്മി-കുടിയാൻ നിയമം (1867)വും.
  • ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുൻപ് കൊച്ചിയിൽ നിലവിലുണ്ടായിരുന്ന പ്രധാന ഭൂനിയമം, കുടിയാൻ നിയമം (1915, 1930) ആയിരുന്നു.
  • ഒന്നാം ഇ.എം.എസ് മന്ത്രിസഭ കാർഷിക ബന്ധ നിയമം അവതരിപ്പിച്ച വർഷം - 1957 
  • കാർഷിക ബന്ധനിയമം റദ്ദാക്കിയതിനെ തുടർന്ന് ആർ ശങ്കർ മന്ത്രിസഭ പാസ്സാക്കിയ പുതിയ നിയമം - കേരള ഭൂപരിഷ്കരണ നിയമം (1963)
  • 1969 ൽ, സി. അച്യുത മേനോൻ മന്ത്രിസഭ പാസ്സാക്കിയ ഭൂപരിഷ്‌കരണ ഭേദഗതി നിയമം, നിലവിൽ വന്നത്, 1970 ജനുവരി 1 നാണ്.
  • കേരള ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വരികയും, ജന്മി സമ്പ്രദായം അവസാനിപ്പിക്കുകയും ചെയ്തത് 1970 ലാണ്.
  • കേരളത്തിൽ ഭൂപരിഷ്‌കരണത്തിന്റെ 50 ആം വാർഷികം ആചരിച്ചത്, 2020 ലാണ്.
  • ലാൻഡ് അക്വിസിഷൻ ആക്ട് നിലവിൽ വന്നത്, 1894 ലാണ്.
  • കേരള ലാൻഡ് കൺസർവൻസി ആക്ട് നിലവിൽ വന്നത്, 1957 ലാണ്.
  • കേരള ലാൻഡ് അസൈൻമെന്റ് ആക്ട് നിലവിൽ വന്നത്, 1966 ലാണ്.
  • കേരള ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ നിലവിൽ വന്നത്, 1967 ലാണ്.

 


Related Questions:

സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി
ഏത് ആക്ട് പ്രകാരമാണ് കേരള ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത് ?

കേരളത്തിലെ അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. 1957-ൽ രൂപീകരിച്ച ഭരണപരിഷ്കാര സമിതിയുടെ അധ്യക്ഷനായിരുന്നു ശ്രീ ഇ. എം. എസ്. നമ്പൂതിരിപ്പാട്.
  2. കേരളത്തിലെ തദ്ദേശഭരണം ശക്തിപ്പെടുത്തുന്നതിനുള്ള മാറ്റങ്ങൾ പഠിക്കുന്നതിനും, ശുപാർശ ചെയ്യുന്നതിനുമായി 1996-ൽ കെ. ശശിധരൻ നായർ കമ്മീഷൻ രൂപീകരിച്ചു.
  3. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക (LSGs) എന്ന ലക്ഷ്യത്തോടെ 1996 ഓഗസ്റ്റ് 17-ന് "പീപ്പിൾസ് പ്ലാൻ കാമ്പയിൻ" ആരംഭിച്ചു.
    ഇന്ത്യൻ ഭരണഘടനയുടെ 309-ാം അനുച്ഛേദ പ്രകാരം കേരളാ സിവിൽ സർവ്വീസ് നിയമന വേതന ചട്ടങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം ആർക്കാണ് ?
    നമ്മുടെ ഇപ്പോഴത്തെ ആരോഗ്യവകുപ്പു മന്ത്രി ആരാണ്‌?