Challenger App

No.1 PSC Learning App

1M+ Downloads
സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി പെൺകുട്ടികൾക്കായി തുടങ്ങിയ 'സുകന്യ സമൃദ്ധി അക്കൗണ്ട്' ആരംഭിച്ചത് ഏത് വർഷം ?

A2015 ജനുവരി 22

B2014 മാർച്ച് 8

C2016 ഓഗസ്റ്റ് 25

D2015 ഏപ്രിൽ 1

Answer:

A. 2015 ജനുവരി 22

Read Explanation:

സുകന്യ സമൃദ്ധി യോജന

  • 2015 ജനുവരി 22ന് ആരംഭിച്ച പെണ്‍കുട്ടികള്‍ക്കായുള്ള നിക്ഷേപ പദ്ധതി ആണ് സുകന്യ സമൃദ്ധി യോജന.
  • പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.

  • പത്തുവയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കായി ആവിഷ്കരിച്ച പദ്ധതിയുടെ നിക്ഷേപ അക്കൗണ്ടുകൾ പോസ്റ്റ് ഓഫീസ് മുഖേന തുറക്കാൻ കഴിയുന്നതാണ്.
  • ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപയും പരമാവധി നിക്ഷേപിക്കാവുന്ന തുക 1.50 ലക്ഷം രൂപയുമാണ്.
  • അക്കൗണ്ട് തുടങ്ങി 14 വര്‍ഷംവരെ നിക്ഷേപം നടത്തിയാല്‍ മതി.
  • 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുകയും 8.1 ശതമാനം നിരക്കില്‍ പലിശയും തിരികെ ലഭിക്കും. 
  • പെണ്‍കുട്ടിക്ക് 18 വയസ്സ് കഴിയുമ്പോള്‍ അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുന്‍ സാമ്പത്തികവര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിന്‍വലിക്കാം.
  • പെണ്‍കുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ട് അവസാനിപ്പിക്കാവുന്നതാണ്

Related Questions:

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ "സ്റ്റേറ്റ് സ്വിപ്പ് ഐക്കൺ ഓഫ് കേരളയായി" തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്?
2023 ആഗസ്റ്റിൽ ആതിദാരിദ്ര്യ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

 "കാവൽ പ്ലസ്" പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. 2019ലാണ്‌ സംസ്ഥാന തലത്തിൽ പദ്ധതി ആരംഭിച്ചത്‌. 
  2. വനിതാ – ശിശു വികസന വകുപ്പും ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിയും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 
  3. ഓരോ ജില്ലയിലും ഡിസ്‌ട്രിക്‌റ്റ്‌ ചൈൽഡ്‌ പ്രൊട്ടക്ഷൻ യൂണിറ്റിനും ചൈൽഡ്‌ വെൽഫയർ കമ്മിറ്റിക്കു (CWC)മാണ്‌ ഇൻചാർജ്‌.
  4. നിയമ നടപടികളും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്ന കുട്ടികൾക്ക്‌ സാമൂഹികവും ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതാണ്‌ കാവൽ പ്ലസ്‌ പദ്ധതി.
    "ലാഭപ്രഭ' ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
    തൊഴിലിടങ്ങളിലും താമസസ്ഥലത്തും എത്തി ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിദഗ്‌ദ്ധ ചികിത്സ നൽകുന്ന ദേശീയ ആരോഗ്യ മിഷൻറെ ഭാഗമായി കേരള സർക്കാരിൻറെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതി ഏത് ?