- Home
- Questions
- Kerala
- സർക്കാർ പദ്ധതികൾ
Answer:
A. 2015 ജനുവരി 22
Explanation:
സുകന്യ സമൃദ്ധി യോജന
- 2015 ജനുവരി 22ന് ആരംഭിച്ച പെണ്‍കുട്ടികള്‍ക്കായുള്ള നിക്ഷേപ പദ്ധതി ആണ് സുകന്യ സമൃദ്ധി യോജന.
- പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.
- പത്തുവയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കായി ആവിഷ്കരിച്ച പദ്ധതിയുടെ നിക്ഷേപ അക്കൗണ്ടുകൾ പോസ്റ്റ് ഓഫീസ് മുഖേന തുറക്കാൻ കഴിയുന്നതാണ്.
- ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപയും പരമാവധി നിക്ഷേപിക്കാവുന്ന തുക 1.50 ലക്ഷം രൂപയുമാണ്.
- അക്കൗണ്ട് തുടങ്ങി 14 വര്‍ഷംവരെ നിക്ഷേപം നടത്തിയാല്‍ മതി.
- 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുകയും 8.1 ശതമാനം നിരക്കില്‍ പലിശയും തിരികെ ലഭിക്കും.
- പെണ്‍കുട്ടിക്ക് 18 വയസ്സ് കഴിയുമ്പോള്‍ അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുന്‍ സാമ്പത്തികവര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിന്‍വലിക്കാം.
- പെണ്‍കുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ട് അവസാനിപ്പിക്കാവുന്നതാണ്