Challenger App

No.1 PSC Learning App

1M+ Downloads

1812-ൽ വയനാട്ടിൽ നടന്ന കുറിച്യകലാപവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത് കലാപത്തിനിടയാക്കി.
  2. രാജ്‌മഹൽ കുന്നുകളിലാണ് കലാപം നടന്നത്.
  3. കലാപത്തെപറ്റി പഠിക്കാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് വില്യം ലോഗൻ കമ്മീഷനെ നിയമിച്ചു.
  4. കലാപത്തിന് നേതൃത്വം നൽകിയത് രാമൻ നമ്പിയായിരുന്നു.

    Aഎല്ലാം

    B4 മാത്രം

    C1, 4 എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    C. 1, 4 എന്നിവ

    Read Explanation:

    • 1812-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമായിരുന്നു കുറിച്യകലാപം.

    • കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു. കുറിച്യലഹള ആദ്യകാല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു.

    • കുറിച്യർ കുറുമ്പർ എന്ന ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് അവരുടെ തലവൻ രാമനമ്പിയുടെ നേതൃത്വത്തിൽ 1812 ൽ കലാപം തുടങ്ങി.

    • മല്ലൂരിൽ മാർച്ച് 25ന് കുറിച്യർ ഒരു ആലോചനായോഗം കൂടിയിരുന്നു. ഇത് പിരിച്ചുവിടാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. ഇതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്


    Related Questions:

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കെ. കേളപ്പൻ വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് 'സവർണജാഥ' നടത്തി.

    2. ക്ഷേത്ര പ്രവേശന വിളംബരത്തെ 'ആധുനിക കാലത്തെ മഹാത്ഭുതമെന്ന്' ഗാന്ധിജി വിശേഷിപ്പിച്ചു.

    3. 1947-48 കാലഘട്ടത്തിലാണ് പാലിയം സത്യാഗ്രഹം നടന്നത്.

    4. ചരിത്ര പ്രസിദ്ധമായ 'കുണ്ടറ വിളംബരം' പുറപ്പെടുവിച്ചത് മാർത്താണ്ഡവർമ്മയാണ്.

    Who is popularly known as 'Kerala Simham'?
    ഉത്തരവാദ ഭരണം നേടുന്നതിനായി രൂപീകരിക്കപ്പെട്ട തിരുവിതാംകൂർ സ്റ്റേറ്റ് - കോൺഗ്രസിൻ്റെ ആദ്യ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
    ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ നടന്ന കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
    താഴെ നല്കിയവയിൽ കെ.വി. ഉണ്ണി ഏതുമായി ബന്ധപ്പെട്ടിരുന്നു ?