Challenger App

No.1 PSC Learning App

1M+ Downloads

സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ

  1. 1888 അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി.
  2. ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധീകരണങ്ങൾ പ്രാചീന മലയാളം, ആദി ഭാഷ.
  3. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന പ്രസിദ്ധ വാക്യം ഉയർത്തി.
  4. സമത്വ സമാജത്തിന്റെ സ്ഥാപകൻ ശ്രീനാരായണഗുരുവാണ്.

    A2 മാത്രം തെറ്റ്

    B2, 4 തെറ്റ്

    C4 മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    B. 2, 4 തെറ്റ്

    Read Explanation:

    • പ്രാചീന മലയാളം, ആദി ഭാഷ എന്നിവ ചട്ടമ്പിസ്വാമികളുടെ കൃതികളാണ്

    • സമത്വ സമാജം സ്ഥാപിച്ചത് വൈകുണ്ഠ സ്വാമികളാണ്.

    ശ്രീനാരായണഗുരു

    • 1856 ആഗസ്റ്റ് 20-ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിൽ ജനിച്ച അദ്ദേഹം കേരള നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നു.

    • മാടൻ ആശാനും കുട്ടി അമ്മാളുമായിരുന്നു മാതാപിതാക്കൾ.

    • ചെമ്പഴന്തി മൂത്തപിള്ള പ്രഥമ ഗുരുവും, മരുത്വമലയിലെ തൈക്കാട് അയ്യാവ് യോഗാഭ്യാസ ഗുരുവുമായിരുന്നു.

    • 1903 മെയ് 15-ന് ശ്രീനാരായണ ധർമ്മ പരിപാലന (SNDP) യോഗം സ്ഥാപിച്ചു. ഇതിന്റെ ആദ്യ പ്രസിഡന്റ് ശ്രീനാരായണ ഗുരുവും, ജനറൽ സെക്രട്ടറി കുമാരനാശാനും ആയിരുന്നു.

    • 1904-ൽ വർക്കലയിൽ ശിവഗിരി മഠം സ്ഥാപിച്ച് ഗുരു തന്റെ പ്രവർത്തന കേന്ദ്രം അങ്ങോട്ട് മാറ്റി.

    • മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകളിൽ ദൈവദശകം, ആത്മോപദേശ ശതകം, അറിവ്, ജാതിമീമാംസ, ദർശനമാല തുടങ്ങിയ നിരവധി കൃതികൾ രചിച്ചു.

    • "വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക" എന്നത് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ സന്ദേശമാണ്.

    • 1924-ൽ ഏഷ്യയിലെ തന്നെ ആദ്യത്തെ സർവ്വമത സമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ വെച്ച് ഗുരു സംഘടിപ്പിച്ചു.

    • "വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്" എന്ന സന്ദേശം ഈ സർവ്വമത സമ്മേളനത്തിന്റെ ഭാഗമായി അദ്ദേഹം നൽകിയതാണ്.

    • 1922-ൽ വിശ്വകവി രവീന്ദ്രനാഥ ടാഗോർ ശിവഗിരിയിൽ വെച്ച് ഗുരുവിനെ സന്ദർശിച്ചിട്ടുണ്ട്.

    • പ്രശസ്ത ഫ്രഞ്ച് ചിന്തകനായ റോമെയ്ൻ റോളണ്ട് ഗുരുവിനെ 'ജ്ഞാനി ഓഫ് കർമ്മ' എന്ന് വിശേഷിപ്പിച്ചു.

    • 1928 സെപ്റ്റംബർ 20-ന് വർക്കല ശിവഗിരിയിൽ വെച്ച് അദ്ദേഹം സമാധിയായി.


    Related Questions:

    കാവിയും കമണ്ഡലുവുമില്ലാത്ത സന്യാസി എന്നറിയപ്പെട്ടതാര് ?
    Who was the first General Secretary of Nair Service Society?
    Headquarters of Prathyaksha Raksha Daiva Sabha (PRDS):
    സി.കൃഷ്ണൻ മിതവാദി പത്രത്തിന്റെ ഉടമസ്ഥത വിലയ്ക്ക് വാങ്ങിയ വർഷം?
    “Sadujana paripalana yogam' was founded by: