Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ?

Aചന്ദ്രയാൻ-1

Bഗഗൻയാൻ

Cമാർസ് ഓർബിറ്റർ മിഷൻ

Dആദിത്യ-L1

Answer:

C. മാർസ് ഓർബിറ്റർ മിഷൻ

Read Explanation:

മംഗൾയാൻ

  • ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണപദ്ധതിയായ 'മാർസ് ഓർബിറ്റർ മിഷൻ" (മംഗൾയാൻ) 

  • 2013 നവംബർ 5-നാണ് വിക്ഷേപിക്കപ്പെട്ടത്. 

  • 2014  സെപ്റ്റംബർ 24-ന് മംഗൾയാൻ ചൊവ്വയിലെത്തി.

  • ചൊവ്വയിലേയ്ക്ക് നാസ പര്യവേഷണ വാഹനം അയയ്ക്കുന്നതിന് ചെലവാക്കിയ തുകയുടെ പത്തിലൊന്നുമാത്രം ചെലവഴിച്ചാണ് ഇന്ത്യ 15 മാസം കൊണ്ട് മംഗൾയാൻ പദ്ധതി വിജയിപ്പിച്ചെടുത്തത്.

  • ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമാണ് മംഗൾയാൻ.

  • ലോകത്തിലേറ്റവും ചെലവ് കുറഞ്ഞ ചൊവ്വ ദൗത്യമാണ് മംഗൾയാൻ.

  • മംഗൾയാനെ ഭ്രമണപഥത്തിലെത്തിച്ച വിക്ഷേപണവാഹനമാണ് പിഎസ്എൽവി സി-25.

  •  ചൊവ്വയിലേയ്ക്ക് വിജയകരമായി പര്യവേക്ഷണ വാഹനം അയക്കുന്ന  നാലാമത്തെ രാജ്യമാണ് ഇന്ത്യയെങ്കിലും ആദ്യ വിക്ഷേപണത്തിലൂടെ ചൊവ്വാദൗത്യം വിജയത്തിലെത്തിച്ച ആദ്യ രാജ്യമായത് ഇന്ത്യയാണ് .

  • ചൊവ്വ പര്യവേഷണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം ഫിജിയാണ്.

  • എസ്. അരുണൻ ആയിരുന്നു മംഗൾയാൻ ദൗത്യത്തിൻ്റെ പ്രോജക്‌ട് ഡയറക്‌ടർ.

  • മംഗൾയാൻ ദൗത്യം പ്രമേയമാക്കി ജഗൻ ശക്തി സംവിധാനം ചെയ്‌ത സിനിമാണ് മിഷൻ മംഗൾ.

  • 'മംഗൾയാൻ' എന്ന കൃതിയുടെ രചയിതാവ് ഡോ. ജോർജ്ജ് വർഗ്ഗീസ്.

  • 'മംഗൾയാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണം' എന്ന കൃതിയുടെ രചയിതാവ് ലിജോ ജോർജ്ജ്


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ചൊവ്വാദൗത്യത്തിന്റെ ആദ്യശ്രമത്തിൽ തന്നെ വിജയിച്ച ആദ്യ രാജ്യം ഇന്ത്യയാണ്.

2.ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വാദൗത്യം ആണ് മംഗൾയാൻ.   

ചാർജ് ചെയ്യപ്പെട്ട കണങ്ങളുടെ വൻപ്രവാഹത്തെയാണ് ....................... എന്ന് വിളിക്കുന്നത്.
ഭ്രമണപഥത്തിന് ഏറ്റവും നല്ല വൃത്താകാരമുള്ള ഗ്രഹം ഏതാണ് ?
ചൈന, കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലനക്ഷത്രം എന്നറിയപ്പെടുന്നത് ?
' ഡെത്ത് സ്റ്റാർ ' എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ് ?