Aമിശ്രിതം, സംയുക്തം, മിശ്രിതം
Bമൂലകം, സംയുക്തം, മിശ്രിതം
Cസംയുക്തം, സംയുക്തം, മിശ്രിതം
Dമിശ്രിതം, മൂലകം, സംയുക്തം
Answer:
A. മിശ്രിതം, സംയുക്തം, മിശ്രിതം
Read Explanation:
Note:
- സ്വർണ്ണാഭരണം – ഏകാത്മക മിശ്രിതത്തിന് ഉദാഹരണം ആണ്
- ഉപ്പ് വെള്ളം - ഏകാത്മക മിശ്രിതത്തിന് ഉദാഹരണം ആണ്
- പഞ്ചസാര – C,H,O ന്റെ ഒരു സംയുക്തമാണ് [C12H22O11]
മൂലകം (Element):
രണ്ടോ അതിലധികമോ പദാർത്ഥങ്ങളായി വിഭജിക്കാൻ കഴിയാത്ത ഒരു തരം ആറ്റം കൊണ്ട് നിർമ്മിച്ച ശുദ്ധമായ പദാർത്ഥമാണ് മൂലകം.
മിശ്രിതം (Mixture):
രണ്ടോ അതിലധികമോ പദാർത്ഥങ്ങൾ (മൂലകങ്ങൾ / സംയുക്തങ്ങൾ) ഏതെങ്കിലും അനുപാതത്തിൽ ഒന്നിച്ച് കലർത്തി, അവ രാസമാറ്റത്തിന് വിധേയമാകാതെ, അവയുടെ ഗുണങ്ങൾ നിലനിർത്തുകയാണെങ്കിൽ, അങ്ങനെയുണ്ടാകുന്ന പദാർത്ഥത്തെ, മിശ്രിതം എന്ന് വിളിക്കുന്നു.
ഏകാത്മക മിശ്രിതം (Homogenous Mixture):
ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലാണ് ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്ന് വിളിക്കുന്നു
ഉദാഹരണം: മഴ വെള്ളം, വിനാഗിരി, ഉപ്പു വെള്ളം, ലോഹക്കൂട്ടുകൾ (alloys)
ഭിന്നാത്മക മിശ്രിതം (Heterogenous Mixture):
ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലല്ല ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ ഭിന്നാത്മക മിശ്രിതം എന്ന് വിളിക്കുന്നു
ഉദാഹരണം: കടൽ ജലം, ചെളിവെള്ളം, കഞ്ഞിവെള്ളം, ചോക്കുപൊടിയും വെള്ളവും, വെള്ളവും എണ്ണയും
സംയുക്തം (Compound):
രണ്ടോ അതിലധികമോ മൂലകങ്ങൾ, ഒരു നിശ്ചിത അനുപാതത്തിൽ, രാസപരമായി സംയോജിപ്പിച്ച്, നിർമ്മിച്ച ശുദ്ധമായ പദാർത്ഥമാണ് സംയുക്തം.
