App Logo

No.1 PSC Learning App

1M+ Downloads
"Introspection" എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. അവ ഏവ ?

AIntra, inspection

BInter, inspection

CIn, spection

Dഇവയൊന്നുമല്ല

Answer:

A. Intra, inspection

Read Explanation:

ആത്മനിഷ്ഠരീതി (Introspection)

  • "Introspection" എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. "Intra" അഥവാ inside, inspection അഥവാ പരിശോധന (Introspection means - looking inside). 
  • ആത്മനിഷ്ഠ രീതിയുടെ മറ്റൊരു പേരാണ് - അന്തർദർശനം
  • സ്വന്തം മനസ്സിന്റെ ഉള്ളിലേക്ക് നോക്കുന്നു. 
  • ഈ രീതിയിൽ ഒരാൾ സ്വന്തം മാനസിക അവസ്ഥകളെയും പ്രക്രിയകളേയും, മനസ്സിന്റെ ഉള്ളിലേക്ക് നോക്കികൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയുമാണ്. 
  • ചിന്തകൾ, വികാരങ്ങൾ, ഉൽക്കണ്ഠകൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ തുടങ്ങിയവയാണ് മാനസിക പ്രതിഭാസങ്ങൾ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.
  • വൂണ്ട് (Wundt), റ്റിച്ച്നർ (Titchener) എന്നിവരാണ് ഈ രീതിയുടെ പ്രമുഖ വക്താക്കൾ.
  • ഈ രീതി ആദ്യമായി ഉപയോഗിച്ചതും വൂണ്ട് ആണ്. 
  • ഈ രീതിയെ കൂടുതൽ ശാസ്ത്രീയവും കൃത്യവുമാക്കിയത് റ്റിച്ച്നറുടെ സ്വാധീനത്തിലാണ്.
  • സ്വാഭാവികതയും ഏതു സാഹചര്യത്തിലുമുളള നിർവഹണ സാധ്യതയും ഈ രീതിയുടെ സവിശേഷതയാണെങ്കിലും വിശ്വാസ്യത, ശാസ്ത്രീയത എന്നീ ഘടകങ്ങൾ വേണ്ടത്രയുണ്ടെന്നു പറയാൻ കഴിയില്ല. 
  • കുട്ടികളിലും അസാധാരണ മാനസിക അവസ്ഥകൾ ഉള്ളവരിലും ഈ രീതി പ്രായോഗികമാവില്ല.

Related Questions:

സോനു തന്നെ അവഹേളിച്ച സഹപാഠിയെ ആക്രമിക്കുന്നു. സോനു ഇവിടെ പ്രയോഗിക്കുന്ന സമായോജന തന്ത്രം ഏത് ?
ഒരു കുട്ടിയെ വ്യക്തമായി അറിയാനും പഠിക്കാനും ആരംഭം മുതലുള്ള തുടർച്ചയായ സൂഷ്മമായ വിവരങ്ങൾ അനിവാര്യമാണ്. ഇത്തരം വിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തിയ സമഗ്രമായ ചിത്രം പ്രദാനം ചെയ്യുന്ന റിക്കാർഡാണ് :
മക്കളില്ലാത്ത ധനാഢ്യനായ തോമസ്, സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു ഇത് ഏത് തരം സംയോജകമായ തന്ത്രമാണ് ?
മനഃശാസ്ത്രജ്ഞർ പ്രക്ഷേപണ ശോധകങ്ങൾ ഉപയോഗിക്കുന്നത് :
'സാമൂഹിക സൂക്ഷ്മ ദർശിനി (Social microscope)' എന്ന് വിശേഷിപ്പിക്കുന്നത് ഏത് മനഃശാസ്ത്ര പഠനരീതിയെ ആണ് ?