ഉയർന്ന ലക്ഷ്യം നേടാൻ കഴിയാതെ വരുമ്പോൾ മാത്രം നിലവിലുള്ള അവസ്ഥയിൽ സംതൃപ്തനാകുന്ന ക്രിയാത്രന്തം :
Aമധുരിക്കുന്ന നാരങ്ങ ശൈലി
Bപുളിമുന്തിരി ശൈലി
Cപശ്ചാദ്ഗമനം
Dഉദാത്തീകരണം
Answer:
A. മധുരിക്കുന്ന നാരങ്ങ ശൈലി
Read Explanation:
യുക്തീകരണം (Rationalization)
- വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ / കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം.
- ഉദാ: കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക.
- ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്ന് സങ്കല്പ്പിക്കുക.
- നിരാശാബോധം കുറയ്ക്കുക എന്നതാണ് യുക്തീകരണത്തിന്റെ പ്രധാനലക്ഷ്യം.
- പ്രധാനമായും യുക്തീകരണം 2 തരത്തിലുണ്ട്
- മധുരിക്കുന്ന നാരങ്ങ ശൈലി (Sweet Lemonism)
- പുളിമുന്തിരി ശൈലി (Sour Grapism)
-
മധുരിക്കുന്ന നാരങ്ങ ശൈലി:
- വ്യക്തി തന്റെ നേട്ടത്തിലോ, ഇപ്പോഴുള്ള അവസ്ഥയിലോ തൃപ്തനാകാതെ വരുമ്പോൾ, സ്വീകരിക്കുന്ന തന്ത്രമാണിത്.
- ഉയർന്ന ലക്ഷ്യം നേടാൻ കഴിയാതെ വരുമ്പോൾ മാത്രം നിലവിലുള്ള അവസ്ഥയിൽ സംതൃപ്തനാകുന്ന ക്രിയാത്രന്തം.
-
ഉദാഹരണം:
- ഐ.എ.എസ് പരീക്ഷ പല പ്രാവശ്യം എഴുതി വിജയം കാണാതെ വന്ന ഒരു ക്ലാർക്ക്, സ്വയം പ്രതിരോധിച്ചു കൊണ്ട് പറയുകയാണ്, ക്ലാർക്കിന്റെ ജോലി തന്നെയാണ് നല്ലതെന്ന്.
- ഡിസ്മിസ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ, തനിക്കിപ്പോൾ കുടുംബം നോക്കാൻ ഇഷ്ടം പോലെ സമയം കിട്ടുന്നു, എന്ന് പറയുന്നത്.