App Logo

No.1 PSC Learning App

1M+ Downloads
"IQ 70 നു മുകളിൽ പക്ഷേ ഉച്ചപരിധി 85 കരുതാം" എന്നത് ഏതു വിഭാഗം അസാമാന്യ ശിശുക്കളുടെ പ്രത്യേകതയാണ് :

Aപ്രതിഭാശാലികൾ

Bമന്ദ പഠിതാക്കൾ

Cമാനസിക മാന്ദ്യം ഉള്ളവർ

Dശാരീരിക വൈകല്യമുള്ളവർ

Answer:

B. മന്ദ പഠിതാക്കൾ

Read Explanation:

മന്ദപഠിതാക്കൾ (Slow learners)

  • IQ 70 നു മുകളിൽ പക്ഷേ ഉച്ചപരിധി 85 കരുതാം
  • മറ്റു കുട്ടികളെ അപേക്ഷിച്ച് മന്ദഗതിയിൽ മാത്രം പഠിക്കാൻ കഴിയുന്നു

എന്ത് പരിഗണന ?

  1. മനോവിഷമം ജനിപ്പിക്കുന്ന സങ്കീർണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തരുത്.  ലഘു പ്രവർത്തനം നൽകുക
  2. ആത്മവിശ്വാസവും ആത്മാഭിമാനവും ആർജിക്കാൻ അവരെ സഹായിക്കുക
  3. ഹ്രസ്വവും ക്രമീകൃതവുമായ പാഠങ്ങൾ ഒന്നൊന്നായി കൊടുക്കുക
  4. പാഠങ്ങളുടെ അധിക പഠനത്തിന് സൗകര്യം ഉണ്ടാക്കുക
  5. ക്രമീകൃത ബോധനത്തിന്റെ (Programmed learning - Skinner)  ഉപയോഗം ഉറപ്പുവരുത്തുക
  6. അഭ്യാസങ്ങൾ ക്രമമായി പൂർത്തീകരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ വേണ്ടി അവ പരിശോധിച്ചു രേഖപ്പെടുത്തി സൂക്ഷിക്കുക

സവിശേഷതകൾ

  • പക്വതക്കുറവ്
  • മനോവിഷമം അനുഭവിക്കുന്നു
  • ആത്മവിശ്വാസവും ആത്മാഭിമാനവും കുറവ്
  • സാമാന്യവൽക്കരിക്കാൻ ഉള്ള കഴിവില്ലായ്മ
  • മന്ദഗതിയിലുള്ള ഭാഷ വികസനം

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ പ്രശ്‌ന പരിഹരണ ഘട്ടങ്ങളിൽ പെടാത്തത് ഏത് ?
Retention is the factor involves which of the following process
താഴെപ്പറയുന്നവയിൽ സർഗ്ഗാത്മകത വളർത്താൻ അനുയോജ്യമല്ലാത്ത പ്രവർത്തി ഏത് ?
Which of the following is not component of creativity
ഏറ്റവും കൂടുതൽ പ്രചാരമുള്ള ബഹുഘടക അഭിരുചി ശോധകം ?