App Logo

No.1 PSC Learning App

1M+ Downloads
"IQ 70 നു മുകളിൽ പക്ഷേ ഉച്ചപരിധി 85 കരുതാം" എന്നത് ഏതു വിഭാഗം അസാമാന്യ ശിശുക്കളുടെ പ്രത്യേകതയാണ് :

Aപ്രതിഭാശാലികൾ

Bമന്ദ പഠിതാക്കൾ

Cമാനസിക മാന്ദ്യം ഉള്ളവർ

Dശാരീരിക വൈകല്യമുള്ളവർ

Answer:

B. മന്ദ പഠിതാക്കൾ

Read Explanation:

മന്ദപഠിതാക്കൾ (Slow learners)

  • IQ 70 നു മുകളിൽ പക്ഷേ ഉച്ചപരിധി 85 കരുതാം
  • മറ്റു കുട്ടികളെ അപേക്ഷിച്ച് മന്ദഗതിയിൽ മാത്രം പഠിക്കാൻ കഴിയുന്നു

എന്ത് പരിഗണന ?

  1. മനോവിഷമം ജനിപ്പിക്കുന്ന സങ്കീർണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തരുത്.  ലഘു പ്രവർത്തനം നൽകുക
  2. ആത്മവിശ്വാസവും ആത്മാഭിമാനവും ആർജിക്കാൻ അവരെ സഹായിക്കുക
  3. ഹ്രസ്വവും ക്രമീകൃതവുമായ പാഠങ്ങൾ ഒന്നൊന്നായി കൊടുക്കുക
  4. പാഠങ്ങളുടെ അധിക പഠനത്തിന് സൗകര്യം ഉണ്ടാക്കുക
  5. ക്രമീകൃത ബോധനത്തിന്റെ (Programmed learning - Skinner)  ഉപയോഗം ഉറപ്പുവരുത്തുക
  6. അഭ്യാസങ്ങൾ ക്രമമായി പൂർത്തീകരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ വേണ്ടി അവ പരിശോധിച്ചു രേഖപ്പെടുത്തി സൂക്ഷിക്കുക

സവിശേഷതകൾ

  • പക്വതക്കുറവ്
  • മനോവിഷമം അനുഭവിക്കുന്നു
  • ആത്മവിശ്വാസവും ആത്മാഭിമാനവും കുറവ്
  • സാമാന്യവൽക്കരിക്കാൻ ഉള്ള കഴിവില്ലായ്മ
  • മന്ദഗതിയിലുള്ള ഭാഷ വികസനം

Related Questions:

മറ്റുള്ളവരുടെ വ്യവഹാരം നിരീക്ഷിക്കുന്ന പ്രവർത്തനത്തെ________ എന്നു വിളിക്കുന്നു
ഏതുതരം സാമൂഹ്യ ബന്ധങ്ങളും ഇടപെടലുകളുമാണ് സ്വാഭവിക പഠനം നടക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് എന്ന് കണ്ടെത്തി അതേഘടകങ്ങൾ ഉറപ്പു വരുത്തി അതേ സാഹചര്യം സൃഷ്ടിച്ച പഠനം അറിയപ്പെടുന്നത് ?
നേട്ടങ്ങളെ കൈവരിക്കാനുള്ള മനുഷ്യൻ്റെ പ്രേരണയെ എന്ത് വിളിക്കുന്നു ?
ഋണത്വരണ പഠന വക്രത്തിന്റെ മറ്റൊരു പേരെന്ത് ?
വൈജ്ഞാനികവും മാനസികവുമായ അസന്തുലിതാവസ്ഥ പഠനത്തിലേക്ക് നയിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞൻ :