App Logo

No.1 PSC Learning App

1M+ Downloads
ഐസോമെറുകൾക്ക് ഒരേ------------ ആയിരിക്കും

Aഘടന

Bതന്മാത്രാവാക്യം

CAയുംB

Dമുകളിൽ ഉള്ളവയെല്ലാം

Answer:

B. തന്മാത്രാവാക്യം

Read Explanation:

  • ഒരേ തന്മാത്രാസൂത്രവും വ്യത്യസ്ത ഘടനവാക്യ വുമുള്ള സംയുക്തങ്ങൾ - ഐസോമറുകൾ. ഈ പ്രതിഭാസമാണ് ഐസോമെറിസം.

  • ഐസോമെറിസം (Structural Isomerism) ചെയിൻ ഐസോമെറിസം ,ഫങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം ,പൊസിഷൻ ഐസോമെറിസം മെറ്റാമെറിസം

  • കാർബൺ ചെയിനി ലെ വ്യത്യാസം മൂലം ഉണ്ടാകുന്ന ഐസോമെറിസം - ചെയിൻ ഐസോ മെറിസം

  • ഉദാ : ബ്യൂട്ടെയ്ൻ, 2 - മെഥീൽ പ്രൊപെയ്ൻ

  • ഒരേ തന്മാത്രാ വാക്യവും വ്യത്യസ്ത ഫങ്ഷണൽ ഗ്രൂപ്പുകളും ഉള്ള സംയുക്തങ്ങൾ - ഫങ്ഷണൽ ഐസോമെറുകൾ. പ്രതിഭാസം - ഫങ്ഷണൽ ഐസോമെറിസം

  • ഉദാ : ആൽക്കഹോൾ, ഈഥർ

  • ഫങ്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനത്തിൽ വ്യത്യാസമുള്ള ഐസോമറുകൾ - പൊസിഷൻ ഐസോമെറുകൾ ഇങ്ങനെയുള്ള ഐസോമെറിസം - പൊസിഷൻ ഐസോമെറിസം

  • ഉദാ : 1. ബ്യൂട്ടനോൾ, 2. ബ്യൂട്ടനോൾ

  • ഫങ്ഷണൽ ഗ്രൂപ്പിന്റെ ഇരുവശത്തുമുള്ള ആൽ ക്കിൽ ഗ്രൂപ്പിലെ കാർബണിന്റെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടുണ്ടാകുന്ന ഐസോമറുകൾ - മെറ്റാമറുകൾ. ഇങ്ങനെയുള്ള ഐസോമെറിസം മെറ്റാമെറിസം.

  • ഉദാ : ഈഥർ, കീറ്റോൺ

  • ഐസോമറുകളുടെ പ്രത്യേകതകൾ

    1. ഒരേ തന്മാത്രാസൂത്രം

    2.വ്യത്യസ്ത ഘടനവാക്യം

    3. തന്മാത്രയിൽ ആറ്റങ്ങൾ ക്രമീകരിച്ചിരിക്കുന്ന രീതി വ്യത്യസ്തം

    4.രാസഗുണങ്ങൾ വ്യത്യസ്തം

    5.ഭൗതിക ഗുണങ്ങൾ വ്യത്യാസം


Related Questions:

കാർബൺ ആറ്റങ്ങൾക്കിടയിൽ ത്രിബന്ധനം ഉള്ള ഹൈഡ്രോകാർബണുകളെ _____ എന്ന് വിളിക്കുന്നു .
ഒരു പദാർത്ഥത്തോടൊപ്പമുള്ള ജലത്തെ ആഗിരണം ചെയ്യാൻ കഴിയുന്ന പദാർത്ഥങ്ങൾ പൊതുവേ അറിയപ്പെടുന്നത്?
വായുവിന്റെ അസാന്നിധ്യത്തിൽ തന്മാത്ര ഭാരം കൂടിയ ഹൈഡ്രോകാർബൺ തന്മാത്ര ഭാരം കുറഞ്ഞ ഹൈഡ്രോകാർബൺ ആയി മാറുന്ന പ്രവർത്തനം ?
ഒരേ തന്മാത്രവാക്യമുള്ളതും എന്നാൽ ഫങ്ക്ഷണൽ ഗ്രൂപ്പുകളിൽ വ്യത്യസ്തത പുലർത്തുന്നവയുമായ സംയുക്തങ്ങളാണ് :
ദ്വിബന്ധനമില്ലാത്ത ഓർഗാനിക് സംയുക്തമേത്?