App Logo

No.1 PSC Learning App

1M+ Downloads
IT ആക്ടിലെ സെക്ഷൻ 66 C എന്തിനെക്കുറിച്ചാണ് പറയുന്നത് ?

Aസൈബർ ഭീകരതയ്ക്കുള്ള ശിക്ഷ

Bഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ

Cകമ്പ്യൂട്ടർ സിസ്റ്റെത്തിലേക്കുള്ള അനധികൃത പ്രവേശനത്തിനുള്ള ശിക്ഷ

Dഓൺലൈനിൽ അശ്ലീലമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുക സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിനുള്ള ശിക്ഷ

Answer:

B. ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ

Read Explanation:

  • I T ഭേദഗതി നിയമത്തിലെ സെക്ഷൻ 66 C  ഐഡന്റിറ്റി തെഫ്‌റ്റ്മായി  ബന്ധപ്പെട്ട  ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നു.
  • ഒരു വ്യക്തിക്ക്  നഷ്‌ടമോ,തനിക്ക് നേട്ടമോ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മറ്റൊരു വ്യക്തിയുടെ ഇലക്ട്രോണിക് സിഗ്നേച്ചർ, പാസ്‌വേഡ് അല്ലെങ്കിൽ മറ്റേതെങ്കിലും ഐഡന്റിഫിക്കേഷൻ ഫീച്ചർ വഞ്ചനാപരമായോ സത്യസന്ധതയില്ലാതെയോ ഉപയോഗിക്കുന്നതാണ് ഐഡന്റിറ്റി തെഫ്‌റ്റ്
  • മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെയുള്ള പിഴയും ഇതിനായി ശിക്ഷയായി ലഭിക്കാവുന്നതാണ് 

Related Questions:

വിദേശ സർട്ടിഫിക്കേറ്റിങ് അതോരിറ്റികളെ തിരിച്ചറിയാനുള്ള മാർഗ്ഗരേഖകൾ പറഞ്ഞിരിക്കുന്ന IT ആക്ടിലെ വകുപ്പ് ഏതാണ് ?

IT ആക്ടിലെ സെക്ഷൻ 43 (a) പരാമർശിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. സെക്ഷൻ 43 (a) ഒരു കമ്പ്യൂട്ടറിലേക്കുള്ള പ്രവേശനത്തിന്റെ കാര്യത്തിൽ നഷ്ടപരിഹാരത്തിനായുള്ള ബാധ്യത സൃഷ്ടിക്കുന്നു.
  2. സെക്ഷൻ 43 (a) ഒരു കമ്പ്യൂട്ടറിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്ന സാഹചര്യത്തിൽ നഷ്ടപരി ഹാരത്തിനുള്ള ബാധ്യത സൃഷ്ടിക്കുന്നു.
  3. സെക്ഷൻ 43 (8) ഒരു കമ്പ്യൂട്ടറിന് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരത്തിനുള്ള ബാധ്യത സൃഷ്ടിക്കുന്നു.
  4. സെക്ഷൻ 43 (a) ഒരു കമ്പ്യൂട്ടറിന് തടസ്സം നേരിട്ടാൽ നഷ്ടപരിഹാരത്തിന് ബാധ്യത സൃഷ്ടിക്കുന്നു.
    2015 മാർച്ച് 24 -ന് സുപ്രീം കോടതി വിധി പ്രകാരം ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 -ത്തിൽ നിന്ന് നീക്കം ചെയ്ത സെക്ഷൻ ?
    ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ്, 2000, താഴെ പറയുന്നവയിൽ ഏതൊക്കെ നിയമങ്ങളിലാണ് ഭേദഗതി വരുത്തിയത്?
    കമ്പ്യൂട്ടർ ഉറവിടങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് ഐ.ടി. ആക്ട് 2000-ലെ ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നത് ?