App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിക്സിഗ്നേച്ചർ സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ സർട്ടിഫൈയിംഗ് അതോറിറ്റി സ്വീകരിക്കുന്ന രീതികൾ വ്യക്തമാക്കുന്ന സർട്ടിഫിക്കേഷൻ പ്രാക്ടീസ് സ്റ്റേറ്റ്മെന്റ് താഴെപ്പറയുന്നവയിൽ ഏതാണ് ഇഷ്യൂ ചെയ്യുന്നത് ?

Aസർട്ടിഫൈയിംഗ് അതോറിറ്റി

Bകേന്ദ്ര സർക്കാർ

Cസൈബർ എമർജൻസി റെസ്പോൺസ് ടിം

Dനാഷണൽ ഇൻഫർമാറ്റിക്സ്സെന്റർ

Answer:

A. സർട്ടിഫൈയിംഗ് അതോറിറ്റി

Read Explanation:

സർട്ടിഫിക്കേഷൻ പ്രാക്ടീസ് സ്റ്റേറ്റ്മെന്റ്

  • ഇലക്ട്രോണിക് സിഗ്നേച്ചർ സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ  സർട്ടിഫൈയിംഗ് അതോറിറ്റി (CA) സ്വീകരിക്കുന്ന രീതികളും നടപടിക്രമങ്ങളും വിവരിക്കുന്ന ഒരു രേഖയാണ് സർട്ടിഫിക്കേഷൻ പ്രാക്ടീസ് സ്റ്റേറ്റ്മെന്റ് (CPS).
  • CA എങ്ങനെ പ്രവർത്തിക്കുന്നു, അത് പിന്തുടരുന്ന പ്രക്രിയകൾ, ഇലക്ട്രോണിക് സിഗ്നേച്ചർ സർട്ടിഫിക്കറ്റുകളുടെ സമഗ്രതയും വിശ്വാസ്യതയും ഉറപ്പാക്കാൻ അത് നടപ്പിലാക്കുന്ന സുരക്ഷാ നടപടികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ CPS നൽകുന്നു.

സർട്ടിഫൈയിംഗ് അതോറിറ്റി

  • ഡിജിറ്റൽ സർട്ടിഫിക്കറ്റുകളുടെ ഡയറക്‌ടറികൾ ഇഷ്യൂ ചെയ്യുക, അസാധുവാക്കുക, പുതുക്കുക, നൽകുക എന്നിവ കേന്ദ്ര ഗവൺമെന്റിനാൽ നിക്ഷിപ്തമാമായിട്ടുള്ള അധികാര സ്ഥാനമാണ് സർട്ടിഫൈയിംഗ് അതോറിറ്റി.
  • സെക്ഷൻ 24 പ്രകാരം ഒരു ഇലക്ട്രോണിക് സിഗ്നേച്ചർ സർട്ടിഫിക്കറ്റ് നൽകാനുള്ള ലൈസൻസ് ലഭിച്ച വ്യക്തിയെയാണ് സർട്ടിഫൈയിംഗ് അതോറിറ്റി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 

കൺട്രോളർ ഓഫ് സർട്ടിഫൈയിംഗ് അതോറിറ്റിസ് (CCA)

  • ഇന്ത്യയിൽ ഐ.ടി നിയമപ്രകാരം സർട്ടിഫൈയിംഗ് അധികാരികൾക്ക് ലൈസൻസ് നൽകുന്നതിനും അവരെ നിയന്ത്രിക്കുന്നതിനും ആയി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ.
  • ഐ.ടി നിയമത്തിന്റെ വകുപ്പ് 17 പ്രകാരമാണ് CCAയെ നിയമിക്കുന്നത്.
  • ഐ.ടി നിയമത്തിന്റെ വകുപ്പ് 18 CCAയുടെ ചുമതലകളെ കുറിച്ച് പ്രസ്താവിക്കുന്നു.
  • 2000 നവംബർ ഒന്നുമുതലാണ് കൺട്രോളർ ഓഫ് സർട്ടിഫൈയിംഗ് അതോറിറ്റിസിന്റെ ഓഫീസ് നിലവിൽ വന്നത്.

Related Questions:

കൺട്രോളർ ഓഫ് സർട്ടിഫൈയിംഗ് അതോറിറ്റിസുമായി (CCA) ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ഇന്ത്യയിൽ ഐ.ടി നിയമപ്രകാരം സർട്ടിഫൈയിംഗ് അധികാരികൾക്ക് ലൈസൻസ് നൽകുന്നതിനും അവരെ നിയന്ത്രിക്കുന്നതിനും ആയി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ
  2. ഐ.ടി ആക്ടിൻ്റെ വകുപ്പ് 15 പ്രകാരമാണ് CCA നിയമിക്കപ്പെടുന്നത്
  3. 2002 നവംബർ ഒന്നിനാണ് കൺട്രോളർ ഓഫ് സർട്ടിഫൈയിംഗ് അതോറിറ്റിസിന്റെ ഓഫീസ് നിലവിൽ വന്നത്
    സ്വകാര്യതയുടെ ലംഘനവുമായി ബന്ധപ്പെട്ട ഐ.ടി. ആക്ട് 2000-ലെ സെക്ഷൻ ?
    According to IT Act 2000 any police officer not below the rank of a _______ is the authority responsible for investigating the cyber crime incidents.
    ഏത് സാമൂഹ്യമാധ്യമത്തിന്റെ സേഫ് ഹാർബർ പരിരക്ഷയാണ് 2021ൽ കേന്ദ്രസർക്കാർ പിൻവലിച്ചത് ?
    ഐ.ടി. ആക്ട് പ്രകാരം ഇന്ത്യയിലെ സൈബർ സുരക്ഷാ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ബോഡി