Challenger App

No.1 PSC Learning App

1M+ Downloads
“ ക്രൈസ്തവ ലോകത്തെ ഏറ്റവും ബുദ്ധിയുള്ള വിഡ്ഢി “എന്ന് ജെയിംസ് ഒന്നാമനെ വിശേഷിപ്പിച്ചത്

Aസള്ളി

Bചാൾസ് ഒന്നാമൻ

Cഹെന്ററി 2

Dഒലിവർ ക്രോമ്വെൽ

Answer:

A. സള്ളി

Read Explanation:

  • “ ക്രൈസ്തവ ലോകത്തെ ഏറ്റവും ബുദ്ധിയുള്ള വിഡ്ഢി “എന്ന് ജെയിംസ് ഒന്നാമനെ വിശേഷിപ്പിച്ചത് - സള്ളി.

  • ബ്രിട്ടീഷ് സിംഹാസനത്തിൽ ഏറിയവരിൽ ഏറ്റവും പാണ്ഡിത്യം ഉള്ള വ്യക്തിയായിരുന്നു ജെയിംസ് ഒന്നാമൻ 

  • പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹത്തിന് തന്റെ പ്രജകളെ മനസ്സിലാക്കുവാനോ  അവരുടെ വികാരങ്ങളെ മനസ്സിലാക്കുവാനും സാധിച്ചില്ല.

  • പാണ്ഡിത്യഗർവ്വം  അദ്ദേഹത്തിന്റെ വിവേകത്തെ കെടുത്തി .

  • രാജവും പാർലമെന്റും തമ്മിലുണ്ടായ കടുത്ത തർക്കം പരമാധികാരത്തെ ചൊല്ലിയുള്ളതായിരുന്നു.

  • രാജാവിന്റെ ഇച്ഛക്ക്  വഴങ്ങാൻ വിസമ്മതിച്ച പാർലമെന്റ് ആവശ്യപ്പെട്ടത് ഇംഗ്ലണ്ടിൽ പണ്ട് ആചരിച്ചു പോന്ന നിയമവ്യവസ്ഥിതി പാലിക്കണമെന്നാണ്.


Related Questions:

പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ പാർലമെന്റാണ് ?

1857-ലെ കലാപത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്‌താവനകൾ പരിഗണിക്കുക. അവയിൽ ഏതാണ് ശരി?

(i) 34-ാമത് ബംഗാൾ നേറ്റീവ് ഇൻഫാൻട്രിയിലെ യുവ ശിപായി മംഗൾ പാണ്ഡെ തന്റെ മേലുദ്യോഗസ്ഥനെ വെടിവച്ചു കൊന്നു

(ii) ഡൽഹിയെ പ്രതിരോധിക്കാൻ ബഹദൂർ ഷാ മരണം വരെ ബ്രിട്ടീഷുകാർ ക്കെതിരെ പോരാടി

(iii) ജനറൽ ഹ്യൂഗ് റോസ് റോസ് ജാൻസിയിലെ റാണി ലക്ഷ്മ‌ിഭായിയെ പരാജയപ്പെടുത്തി, 'ഇതാ കലാപകാരികളിൽ ഏക പുരുഷനായിരുന്ന സ്ത്രി ഇതാ കിടക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് അവർക്ക് ആദരാഞ്ജലി അർപ്പിച്ചു.

(iv) 1857-ലെ കലാപം ദക്ഷിണേന്ത്യ ഉൾപ്പെടെ മുഴുവൻ ബ്രിട്ടിഷ് ഇന്ത്യയെയും ബാധിച്ചു

'Bill of Rights' എന്ന വിഖ്യാതമായ ഉടമ്പടിയിൽ ഒപ്പ് വെച്ച ബ്രിട്ടീഷ് ഭരണാധികാരികൾ ആരെല്ലാം ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ചാൾസ് ഒന്നാമന്റെ വധശിക്ഷയ്ക്ക് ശേഷം ഇംഗ്ലണ്ട് ഒരു താൽക്കാലിക റിപ്പബ്ലിക്കായി മാറി.

2.1649 മുതൽ 1653 വരെയുള്ള ഈ കാലഘട്ടത്തിൽ ഒരു താൽക്കാലിക പാർലമെന്റ് ആണ് ഇംഗ്ലണ്ടിനെ ഭരിച്ചത്.

3.ഈ പാർലമെൻ്റിനെ  'കോമൺവെൽത്ത് പാർലമെന്റ്' എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.

താഴെപ്പറയുന്ന സംഭവങ്ങൾ കാലക്രമത്തിൽ ക്രമീകരിച്ച് താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക

(a) ബോസ്റ്റൺ ഹാർബറിൽ ബ്രിട്ടീഷ് പാർലമെൻ്റ് തോയിലയ്ക്ക് ചുമത്തിയ നികുതിക്കെതിരെ തദ്ദേശീയരായ അമേരിക്കക്കാർ 342 പെട്ടി തോയില കടലിലേക്ക് എറിഞ്ഞുകൊണ്ട് പ്രതിഷേധിച്ചു.

(b) ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റൻ്റുകാർ ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങൾക്കും സഹിഷ്ണുത നിയമം മതസ്വാതന്ത്ര്യം നൽകി.

(c) ജോൺ ലോക്കിൻ്റെയും മോണ്ടെസ്‌ക്യൂവിൻ്റെയും വിവിധ ജ്ഞാനോദയ ആശയങ്ങളെയും രാഷ്ട്രീയ തത്ത്വചിന്തയെയും അടിസ്ഥാനമാക്കിയാണ് മനുഷ്യന്റെയും പൗരന്റെയും അവകാശ പ്രഖ്യാപനം തയ്യാറാക്കിയത്.

(d) തേർഡ് എസ്റ്റേറ്റും ചില അനുകമ്പയുള്ള പുരോഹിതന്മാരും ചേർന്ന് രൂപീകരിച്ച ദേശീയ അസംബ്ലി ഒരു ഇൻഡോർ ടെന്നീസ് കോർട്ടിൽ യോഗം ചേർന്നു, ഒരു എഴുതാൻ ഭരണഘടന ഒരുമിച്ച് നിൽക്കുമെന്ന്

പ്രതിജ്ഞയെടുത്തു.