Challenger App

No.1 PSC Learning App

1M+ Downloads
ജവഹർ റോസ്ഗർ യോജന ആരംഭിച്ചത് :

Aവി.പി. സിംഗ്

Bമൻമോഹൻ സിംഗ്

Cരാജീവ് ഗാന്ധി

Dമൊറാർജി ദേശായി

Answer:

C. രാജീവ് ഗാന്ധി

Read Explanation:

ജവഹർ റോസ്ഗർ യോജന (JRY )

  • ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലേയും ഒരാൾക്ക് തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതി

  • ജവഹർ റോസ്ഗർ യോജന ആരംഭിച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി

  • ഏഴാം പഞ്ചവത്സര പദ്ധതി കാലഘട്ടത്താണ് ഇത് ആരംഭിച്ചത്

  • ആരംഭിച്ച വർഷം - 1989 ഏപ്രിൽ 1

  • ഈ പദ്ധതി പ്രകാരം വനിതകൾക്കായി മാറ്റിവച്ചിട്ടുള്ള സംവരണം - 30%

  • പദ്ധതി പ്രകാരമുള്ള ആസൂത്രണങ്ങൾ നടപ്പിലാക്കുന്നത് - ഗ്രാമ പഞ്ചായത്ത്

  • നാഷണൽ റൂറൽ എംപ്ലോയ്മെന്റ് പ്രോഗ്രാമും (NREP) ,റൂറൽ ലാന്റ്ലെസ് എംപ്ലോയ്മെന്റ് ഗ്യാരന്റി പ്രോഗ്രാമും (RLEGP) ചേർന്നാണ് ജവഹർ റോസ്ഗർ യോജന രൂപീകൃതമായത്

  • ജവഹർ റോസ്ഗർ യോജനയുടെ പിൻഗാമിയായി അറിയപ്പെടുന്നത് - ജവഹർ ഗ്രാമ സമൃദ്ധി യോജന (1999 ഏപ്രിൽ 1 )

  • ജവഹർ ഗ്രാമ സമൃദ്ധി യോജന ,സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗർ യോജനയിൽ ലയിപ്പിച്ച വർഷം - 2001 സെപ്തംബർ 25


Related Questions:

താഴെ നല്കിയിരിക്കുന്ന പ്രസ്താവനകളിൽ ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഹരിത വിപ്ലവം പയർവർഗ്ഗങ്ങളുടെ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ചു.
  2. ഹരിത വിപ്ലവം ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിച്ചു.
  3. ഹരിത വിപ്ലവം പ്രധാനമായും ഗോതമ്പിന്റെയും നെല്ലിന്റെയും ഉൽപ്പാദനം വർദ്ധിപ്പിച്ചു.
  4. ഹരിത വിപ്ലവത്തിന്റെ ഭാഗമായി ജലസേചന പദ്ധതികളുടെ വ്യാപനം നടന്നു.
    മഹലനോബിസ് മാതൃക എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത്?
    പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ?

    ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

    1. അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്താണ് രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്. 
    2. ഫക്രുദ്ദീൻ അലി അഹമ്മദ് ആയിരുന്നു രണ്ടാംഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ രാഷ്ട്രപതി
    3. ഇന്ദിരാ ഗാന്ധിയായിരുന്നു രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ പ്രധാനമന്ത്രി
    4. 6 ബാങ്കുകളാണ് രണ്ടാംഘട്ട ദേശസാൽക്കരണത്തിലൂടെ ഗവൺമെൻ്റിൽ ലയിക്കപ്പെട്ടത്
      ഇന്ത്യ നടപ്പിലാക്കിയ പഞ്ചവൽസര പദ്ധതികളുടെ എണ്ണം എത്ര ?