John had been feeling unwell for a few days. _____, he decided to see a doctor.
AIn conclusion
Bmeanwhile
Cconsequently
Dnevertheless
Answer:
C. consequently
Read Explanation:
Consequently -
- ഒരു കാര്യം മറ്റൊന്നിന്റെ ഫലമായി സംഭവിച്ചുവെന്നാണ് ഇതിനർത്ഥം.
- ഒരു ഡോക്ടറെ കാണാനുള്ള ജോണിന്റെ തീരുമാനം അദ്ദേഹത്തിന്റെ അസുഖം കാരണമാണെന്ന് ഇത് സൂചിപ്പിക്കുന്നു
- Another Example -
- "I forgot my umbrella at home, consequently I got wet in the rain./ ഞാൻ എന്റെ കുട വീട്ടിൽ വെച്ച് മറന്നു, അതിന്റെ ഫലമായി/തത്‌ഫലമായി ഞാൻ മഴ നനഞ്ഞു."
Conclusion
- means - അവസാനം, ഉപസംഹാരം.
- ഒരു വാദമോ ചർച്ചയോ ചുരുക്കിപറയാനായി സാധാരണയായി "in conclusion" ഉപയോഗിക്കുന്നു.
- Example -
- "In conclusion, this book is about a brave adventurer who goes on exciting journeys. / ചുരുക്കിപ്പറഞ്ഞാൽ, ആവേശകരമായ യാത്രകൾ നടത്തുന്ന ഒരു ധീരനായ സാഹസികനെക്കുറിച്ചാണ് ഈ പുസ്തകം."
Meanwhile
- means അതിനിടയിൽ. ഒരേ സമയത്തു നടക്കുന്ന രണ്ടോ അതിൽ കൂടുതലോ കാര്യങ്ങൾ അറിയിക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത്.
- For example -
- "She spent four years studying for her law degree. Meanwhile, she continued to work at the bank. / അവൾ നിയമ ബിരുദത്തിനായി നാല് വർഷം ചെലവഴിച്ചു. ഇതിനിടയിലും ബാങ്കിൽ ജോലി ചെയ്തു."
- "John was cooking dinner. Meanwhile, Sarah was Cleaning the dishes. /
ജോൺ പാചകം ചെയ്യുകയായിരുന്നു. അതിനിടയിൽ സാറ പാത്രങ്ങൾ വൃത്തിയാക്കുന്നുണ്ടായിരുന്നു."
"Nevertheless"
- means എങ്കിലും, ഒരു വൈരുദ്ധ്യത്തെയോ ഇളവുകളെയോ സൂചിപ്പിക്കുന്നു,
- For example -
- "The math test was very difficult; nevertheless, she earned a good grade. / കണക്ക് പരീക്ഷ വളരെ ബുദ്ധിമുട്ടായിരുന്നു; എങ്കിലും, അവൾ നല്ല ഗ്രേഡ് നേടി.