Challenger App

No.1 PSC Learning App

1M+ Downloads
BPL രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ സഹായം വാഗ്ദാനം ചെയ്യുന്ന കേരള സർക്കാർ പദ്ധതി

Aആരോഗ്യ സഞ്ജീവനി ഹെൽത്ത് പ്ലാൻ

Bകാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി

Cഹെൽത്ത് പ്രൊട്ടക്ഷൻ പ്ലസ്

Dസൗഭാഗ്യ ആരോഗ്യ സുരക്ഷ പദ്ധതി

Answer:

B. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി

Read Explanation:

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)

  • പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന നടപ്പിലാക്കുന്ന പദ്ധതി
  • കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ ലഭ്യമാകും.
  • സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷത്തോളം പേർ പദ്ധതിയുടെ ഗുണഭോക്താക്കൾ ആണ്
  • പദ്ധതിയില്‍ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണന മാനദണ്ഡങ്ങളില്ലാതെ ചികിത്സ സഹായം ലഭിക്കുന്നതാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി ലഭ്യമാകുന്ന സേവനങ്ങള്‍ :

  • പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മുമ്പുള്ള മൂന്ന് ദിവസത്തെ ചികിത്സ സംബന്ധമായ ചിലവ്. 
  • ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ പ്രസ്തുത ചികിത്സക്കുള്ള മരുന്നുകളും ഈ പദ്ധതിയിലൂടെ നല്‍കുന്നു.
  • കുടുംബാംഗങ്ങങ്ങളുടെ പ്രായം, ലിംഗം എന്നിവ പരിഗണിക്കാതെ എല്ലാ വ്യക്തികള്‍ക്കും ചികിത്സ ആനുകൂല്യം പദ്ധതിയിലൂടെ ലഭിക്കും.
  • സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി എന്ന പരിഗണന കൂടാതെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും പണം ഈടാക്കാതെ പദ്ധതിയിലൂടെ ചികിത്സ ലഭിക്കും.
  • മരുന്നുകള്‍ അനുബന്ധ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടറുടെ ഫീസ്, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍, ഐസിയു ചാര്‍ജ്, ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവയും  പദ്ധതിയിൽ ഉൾപ്പെടുന്നു.

Related Questions:

കേരള സർക്കാർ നടപ്പിലാക്കിയ 'ആർദ്രം മിഷൻ്റെ' (Aardram Mission) പ്രധാന ലക്ഷ്യം എന്താണ്?
ബയോകെമിക്കൽ മാലിന്യ സംസ്കരണ പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ട് പരിസ്ഥിതി മലിനീകരണവും, ആരോഗ്യ മേഖലയിലെ അപകടസാധ്യതകളും തടയുന്നതിനായി കേരള ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേര്
മൺസൂർ ക്രോക്ക്സ് ബയോബ്ലിറ്റ്സ് 2024 പദ്ധതി നടപ്പിലാക്കുന്നതാര് ?
സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കിയ പ്രതിഭാപദ്ധതി ഏത് വിഭാഗത്തിന്റെ ക്ഷേമത്തിനായുള്ളതാണ് ?
Kudumbashree was launched formally by Government of Kerala on: