Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?

Aകല്ലട

Bഇടുക്കി

Cപെരിയാർ

Dഅളിയാർ

Answer:

A. കല്ലട

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് കല്ലട ജലസേചന പദ്ധതി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 57000 ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 1986 ൽ 700 കോടി രൂപ ചെലവിൽ തെന്മല പരപ്പാർ ഡാമും കനാൽശൃംഖലയും  പണികഴിപ്പിച്ചത്.
  • പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, അടൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലേക്കാണ് പദ്ധതിയിൽ നിന്നും ജലമെത്തുന്നത്.പരപ്പാർ അണക്കെട്ടിൽ നിന്നും ഒഴുകി വരുന്ന ജലം താഴെയായി ഒറ്റക്കല്ലിൽ തടയണ കെട്ടി കനാലുവഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. 

Related Questions:

The biggest irrigation project in Kerala is Kallada project, belong to which district?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി ജലവൈദ്യുത പദ്ധതി.
  2. പെരിയാർ നദിക്ക് കുറുകെ ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ അണകെട്ടുകൾ ചേർന്നാണ് ഇടുക്കി ജലവൈദ്യുത പദ്ധതി പ്രവർത്തിക്കുന്നത്.
  3. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭൂഗർഭ പവർഹൗസ് മൂലമറ്റത്താണ്.

    ഇടുക്കി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ കണ്ടെത്തുക

    1. ഇത് കാനഡ സർക്കാരിൻ്റെ സഹായത്താൽ നിർമ്മിച്ചതാണ്
    2. കുളമാവ് അണക്കെട്ട്, ചെറുതോണി അണക്കെട്ട്, ഇടുക്കി ആർച്ച് ഡാം എന്നിവ ഇതിന്റെ ഭാഗമാണ്
    3. ഇത് രാജ്യത്തിന് സമർപ്പിച്ചത് 1975 ൽ ആണ്
    4. വൈദ്യുതി ഉണ്ടാക്കിയതിന് ശേഷം പവർ സ്റ്റേഷനിൽ നിന്ന് ജലം തൊടുപുഴ ആറിൽ എത്തിച്ചേരുന്നു.
      ഇടുക്കി ജലവൈദ്യുതപദ്ധതി നിലവിൽ വന്ന കാലഘട്ടത്തിലെ ഇന്ത്യൻ പ്രധാനമന്ത്രി ?
      കേരളത്തിലെ ആദ്യത്തെ കാറ്റാടി വൈദ്യുത നിലയം ഏത് ?