Challenger App

No.1 PSC Learning App

1M+ Downloads
ലാൻഥനോയ്ഡുകളും ആക്റ്റിനോയ്ഡുകളും ചേർന്നു --- എന്ന് അറിയപ്പെടുന്നു.

Aഅൽക്കലി ലോഹങ്ങൾ

Bഅന്തഃ സംക്രമണ മൂലകങ്ങൾ

Cആൽകലൈൻ എർത് ലോഹങ്ങൾ

Dഹാലോജൻ

Answer:

B. അന്തഃ സംക്രമണ മൂലകങ്ങൾ

Read Explanation:

അന്തഃ സംക്രമണ മൂലകങ്ങൾ (Inner transition elements)

  • ലാൻഥനോയ്ഡുകളും ആക്റ്റിനോയ്ഡുകളും അന്തഃ സംക്രമണ മൂലകങ്ങൾ (Inner transition elements) എന്നാണ് അറിയപ്പെടുന്നത്.

ലാൻഥനോയ്ഡുകൾ (Lanthanoids)

  • 6-ാം പീരിയഡിൽ ലാൻഥനത്തേയും, തുടർന്നു വരുന്ന 14 മൂലകങ്ങളേയും പീരിയോഡിക് ടേബിളിന്റെ ചുവടെ, പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു.

  • അറ്റോമിക നമ്പർ 57 ആയ ലാൻഥനം (La) മുതൽ അറ്റോമിക നമ്പർ 71 ആയ ലുട്ടീഷ്യം (Lu) വരെയുള്ള മൂലകങ്ങളെ ലാൻഥനോയ്ഡുകൾ എന്നു വിളിക്കുന്നു.

  • ലാൻഥനോയ്ഡുകൾ റെയർ എർത്ത്സ് (Rare earths) എന്നും അറിയപ്പെടുന്നുണ്ട്.

ആക്റ്റിനോയ്ഡുകൾ (Actinoids):

  • 7-ാം പീരിയഡിലെ ആക്റ്റീനിയവും, തുടർന്നു വരുന്ന 14 മൂലകങ്ങളും പീരിയോഡിക് ടേബിളിൽ ലാൻഥനോയ്ഡുകൾക്ക് ചുവടെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു.

  • അറ്റോമിക നമ്പർ 89 ആയ ആക്റ്റീനിയം (Ac) മുതൽ, അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങളെ ആക്റ്റിനോയ്ഡുകൾ എന്നു വിളിക്കുന്നു.

  • ആക്റ്റിനോയ്ഡുകളിൽ യുറേനിയത്തിന് (U) ശേഷമുള്ള മൂലകങ്ങൾ മനുഷ്യനിർമിതമാണ്.


Related Questions:

ഗോളാകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?
ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണിക് ഊർജ്ജത്തിന് എന്ത് സംഭവിക്കുന്നു ?
അഷ്ടക നിയമം (Law of Octaves) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
ഒരു പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകുംതോറും, ന്യൂക്ലിയർ ചാർജ് ക്രമേണ ----.

സംക്രമണ മൂലകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. പീരിയോഡിക് ടേബിളിൽ 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന മൂലകങ്ങളാണ് സംക്രമണമൂലകങ്ങൾ
  2. സംക്രമണമൂലകങ്ങൾ ലോഹങ്ങളാണ്
  3. ഇവ നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു
  4. ഗ്രൂപ്പുകളിലും പീരിയഡുകളിലും ഇവ രാസ ഗുണങ്ങളിൽ സാദൃശ്യം കാണിക്കുന്നു