Challenger App

No.1 PSC Learning App

1M+ Downloads
നിത്യവും പാചകത്തിനുപയോഗിക്കുന്ന LPG ദ്രാവകാവസ്ഥയിലാണ്. നാം ശ്വസിക്കുന്ന വായുവിനെ വരെ ദ്രാവകമാക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം ഏത്?

Aമർദ്ദവും ഊഷ്മാവും കൂട്ടുക

Bമർദ്ദവും ഊഷ്മാവും കുറയ്ക്കുക

Cമർദ്ദം കൂട്ടുക ഊഷ്മാവ് കുറയ്ക്കുക

Dമർദ്ദം കുറയ്ക്കുക ഊഷ്മാവ് കൂട്ടുക

Answer:

C. മർദ്ദം കൂട്ടുക ഊഷ്മാവ് കുറയ്ക്കുക

Read Explanation:

ഖര വസ്തുക്കളിൽ: 

  • തന്മാത്രകൾ തമ്മിൽ സ്പർഷിക്കുകയും, അവയ്ക്കിടയിൽ വളരെ കുറച്ച് മാത്രം ഇടം ആണ് ഉള്ളത്.
  • Intermolecular spaces വളരെ കുറവാണ്.
  • അതിനാൽ, തന്മാത്രകളുടെ ഗതികോർജം വളരെ കുറവാണ്.

ദ്രാവകങ്ങളിൽ:

  • തന്മാത്രകൾ, ഖര വസ്തുക്കളെക്കാൾ കൂടുതൽ ഇടം ഉണ്ട്.
  • Intermolecular spaces, ഖര വസ്തുക്കളെക്കാൾ കുറച്ച് കൂടി കൂടുതലാണ്.
  • അതിനാൽ, തന്മാത്രകളുടെ ഗതികോർജം കുറച്ച് കൂടി കൂടുതലാണ്.

വാതകങ്ങളിൽ:

  • തന്മാത്രകൾ ദ്രാവക വസ്തുക്കളെക്കാൾ കൂടുതൽ ഇടം ഉണ്ട്.
  • Intermolecular spaces, വളരെ കൂടുതലാണ്.
  • അതിനാൽ, തന്മാത്രകളുടെ ഗതികോർജം വളരെ കൂടുതലാണ്.

 

വാതകത്തെ ദ്രാവകമാക്കാൻ, വേണ്ട അനുകൂല സാഹചര്യങ്ങൾ:

  • കുറഞ്ഞ താപം
  • കൂടിയ മർദ്ദം

         താപം കുറയ്ക്കുമ്പോൾ, വാതക തന്മാത്രകളുടെ ഗതികോർജ്ജം കുറയ്ക്കുവാൻ സാധിക്കുന്നു.

         മർദ്ദം കൂട്ടുമ്പോൾ, വാതക തന്മാത്രകളുടെ ഇടയ്ക്ക് കാണപ്പെടുന്ന Intermolecular spaces, കുറയ്ക്കുവാൻ സാധിക്കുന്നു.

Note:

         താപം കുറയ്ക്കുകയും, മർദ്ദം കൂട്ടുകയും ചെയ്യുമ്പോൾ, വാതക തന്മാത്രകളുടെ ഗതികോർജ്ജവും, Intermolecular spaces ഉം, ദ്രാവകങ്ങളുടേത് പോലെ ആവുകയും, അവ ദ്രാവകം ആയി മാറുകയും ചെയ്യുന്നു.        

 


Related Questions:

Specific heat Capacity is -
ഡേവിസൺ ആന്റ് ജെർമർ പരീക്ഷണം വഴി ഏതിന്റെ വേവ് നേച്ചർ ആണ് ഉറപ്പിക്കപ്പെട്ടത്?

ജഡത്വത്തെപ്പറ്റിയുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ഒരു വസ്തുവിന് നിശ്ചലാവസ്ഥയില്‍ നില്‍ക്കാനുള്ള ഗുണവിശേഷമാണ് ജഡത്വം.

  2. ഒരു വസ്തുവിന് ചലനാവസ്ഥയില്‍ നില്‍ക്കാനുള്ള ഗുണവിശേഷമാണ് ജഡത്വം.

  3. ഒരു വസ്തുവിന് ഒരേ ദിശയില്‍ ചലിക്കാന്‍ കഴിയുന്ന ഗുണവിശേഷമാണ് ജഡത്വം.

  4. ജഡത്വം കിലോഗ്രാമില്‍ ആണ് അളക്കുന്നത്.

ഒരു NOT ഗേറ്റിന് എത്ര ഇൻപുട്ടുകളും ഔട്ട്പുട്ടുകളുമാണ് സാധാരണയായി ഉണ്ടാകുന്നത്?
Anemometer measures