Challenger App

No.1 PSC Learning App

1M+ Downloads
കാന്തിക ധ്രുവങ്ങൾ, ആർമേച്ചർ, ഗ്രാഫൈറ്റ് ബ്രഷുകൾ, സ്പ്ലിറ്റ് റിങ്ങുകൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവൈദ്യുത മോട്ടോർ

Bഇസ്തിരിപ്പെട്ടി

Cഗ്രൈന്റർ

Dടോർച്ച്

Answer:

A. വൈദ്യുത മോട്ടോർ

Read Explanation:

  • വൈദ്യുത മോട്ടോർ - വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരണം
  • ഒരു കാന്തിക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന സ്വതന്ത്രമായി ചലിക്കുന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകത്തിൽ ഒരു ബലം ഉളവാകുകയും അത് ചലിക്കുകയും ചെയ്യുന്നു . ഇതാണ് വൈദ്യുത മോട്ടോറിന്റെ പ്രവർത്തനതത്വം
  • കാന്തിക ധ്രുവങ്ങൾ, ആർമേച്ചർ, ഗ്രാഫൈറ്റ് ബ്രഷുകൾ, സ്പ്ലിറ്റ് റിങ്ങുകൾ എന്നിവ വൈദ്യുത മോട്ടോറുമായി ബന്ധപ്പെട്ടിരിക്കുന്നു
  • ആർമേച്ചർ - വൈദ്യുത മോട്ടോറിലെ പച്ചിരുമ്പ് കോറിനു മുകളിൽ ചുറ്റിയ കമ്പിച്ചുരുളുകൾ
  • മോട്ടോറിന്റെ പ്രവർത്തനതത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണം - ചലിക്കും ചുരുൾ ലൌഡ്സ്പീക്കർ

Related Questions:

വെളിച്ചം നിറങ്ങളായി വേർപെടുന്ന പ്രതിഭാസം ഏതാണ്?
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനടുത്തിരിക്കുന്ന കാന്തസൂചിക്ക് വിഭ്രംശം സംഭവിക്കും എന്നു കണ്ടെത്തിയത് ആര്?
മൈക്കൽ ഫാരഡെ വൈദ്യുതി കണ്ടെത്തിയ വർഷമേത് ?
ആമ്പിയറിന്റെ നീന്തൽ നിയമപ്രകാരം, ഒരു നീന്തൽക്കാരൻ കറന്റിന്റെ ദിശയിൽ മുഖം തിരിച്ച് നീന്തുമ്പോൾ, ഇടത് കൈയിലേക്കുള്ള വ്യതിയാനം എന്തിന്റെ ദിശയാണ്?
ഇടത് കൈ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?