Challenger App

No.1 PSC Learning App

1M+ Downloads
മഹാവീരൻ തൻ്റെ മതത്തിന് സുസംഘടിതമായ ഒരു സംവിധാനക്രമവും സംഭാവനചെയ്‌തു. പ്രചാരണത്തിനായി ആശ്രമജീവിതവ്യവസ്ഥിതി സ്വീകരിച്ച അദ്ദേഹം ജൈനരെ രണ്ടു വിഭാഗങ്ങളാക്കിത്തിരിച്ചു. അവ ഏവ ?

Aനിർഗ്രന്ഥർ, ശ്രാവകർ

Bഹീനയാനം, മഹായാനം

Cഭിക്കുക്കൾ, ഉപാസകർ

Dശ്രമണർ, ഗൃഹസ്ഥർ

Answer:

A. നിർഗ്രന്ഥർ, ശ്രാവകർ

Read Explanation:

ജൈനമതതത്ത്വങ്ങൾ

  1. വേദവിധി പ്രകാരമുള്ള എല്ലാ മതാനുഷ്‌ഠാനങ്ങളും നിഷ്‌ഫലമാണ്.

  2. ദൈവം എന്നു പറയുന്നത് ഒരു മിഥ്യയാണ്. അതിനാൽ ആരാധന കൊണ്ടും പൂജാകർമ്മാദികൾകൊണ്ടും ഒരു പ്രയോജനവുമില്ല.

  3. മനുഷ്യന്റെ ജനനമരണങ്ങളുടെയും ദുഃഖസമ്പൂർണ്ണമായ ജീവിതത്തിന്റെയും മൂലകാരണം 'കർമ്മ'മാണ്. 

  • സൽക്കർമ്മം കൊണ്ടു മാത്രമേ മനുഷ്യനു 'നിർവാണം' (മോക്ഷം) ലഭിക്കുവാനും ദുരിതങ്ങളിൽ നിന്നു മുക്തിനേടുവാനും സാധിക്കുകയുള്ളു.

  1. കർമ്മം കുറ്റമറ്റതും ശുദ്ധവുമാക്കാൻ ജൈനമതം മൂന്നു മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു.

  • 'ത്രിരത്നങ്ങൾ' എന്നറിയപ്പെടുന്ന ഇവ ശരിയായ വിശ്വാസം, ശരിയായ ജ്ഞാനം, ശരിയായ പെരുമാറ്റം എന്നിവയാണ്. 

  • എല്ലാ ലൗകികസുഖസൗകര്യങ്ങളും മനുഷ്യൻ ഉപേക്ഷിക്കണം. 

  • ബ്രഹ്മചര്യവും മറ്റു വ്രതങ്ങളുടെ കൂട്ടത്തിൽ അനുഷ്ഠിക്കേണ്ടതാണ്.

  1. സന്യാസം, സ്വയംപീഡനം, നിരാഹാരവ്രതമനുഷ്‌ഠിച്ച് മരണംപ്രാപിക്കുക മുതലായവയും നിർവാണപ്രാപ്‌തിക്ക് ജൈനമതം നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങളാണ്.

  2. ജൈനമതത്തിന്റെ പരമപ്രധാനമായ തത്ത്വം അഹിംസയാണ്. 

  • ഇത് മനുഷ്യർക്കു മാത്രമല്ല, മൃഗങ്ങൾക്കും പ്രാണികൾക്കും ബാധകമാണെന്നും ആ മതം നിർദ്ദേശിക്കുന്നു.

  • ദൈവവിശ്വാസം ഹിന്ദുമതത്തിൻ്റെ അടിസ്ഥാനതത്ത്വങ്ങളിൽ ഒന്നായിരുന്നപ്പോൾ ജൈനമതം ദൈവത്തിൻ്റെ അസ്തിത്വത്തെത്തന്നെ പാടേ നിഷേധിച്ചു. 

  • ഹിന്ദുമതം പൂജാകർമ്മാദികളിൽ അധിഷ്ഠിതമായിരുന്നപ്പോൾ ജൈനമതം ഇവയുടെ നിഷ്‌ഫലതയെപ്പറ്റി ഊന്നിപ്പറഞ്ഞു. 

  • ഹിന്ദുമതത്തിന്റെ അടിസ്ഥാനം ചാതുർവർണ്യമായിരുന്നെങ്കിൽ ജൈനമതം ജാതിരഹിതവും സാർവജനീനവുമായ ഒരു സാമൂഹ്യവ്യവസ്ഥിതിക്കുവേണ്ടി നിലകൊണ്ടു.

  • മാനുഷിക സമത്വത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു മതമായിരുന്നു അത്. 

  • മഹാവീരൻ തൻ്റെ മതത്തിന് സുസംഘടിതമായ ഒരു സംവിധാനക്രമവും സംഭാവനചെയ്‌തു. 

  • പ്രചാരണത്തിനായി ആശ്രമജീവിതവ്യവസ്ഥിതി സ്വീകരിച്ച അദ്ദേഹം ജൈനരെ നിർഗ്രന്ഥർ (സന്യാസിമാർ) എന്നും ശ്രാവകർ (സാമാന്യജനത) എന്നും വ്യക്തമായ രണ്ടു വിഭാഗങ്ങളാക്കിത്തിരിച്ചു.


Related Questions:

' കലിംഗ യുദ്ധം ' നടന്ന വർഷം ഏതാണ് ?

Mahavira advised the people to lead right life by following the principles of :

  1. right belief
  2. right knowledge
  3. right action
    ബുദ്ധന്റെ മകന്റെ പേര് :
    അനേകാന്തവാദം (Theory of Manyness) ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    Who was the mother of Vardhamana Mahaveera?